Advertisment

മീനച്ചില്‍ യൂണിയനില്‍ ശ്രീനാരായണ മൂല്യാധിഷ്ഠിത പഠനക്ലാസ്സ് പുതുവത്സരത്തില്‍

author-image
സുനില്‍ പാലാ
New Update

പാലാ:  എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ മൂല്യാധിഷ്ഠിത പഠന ക്ലാസ്സിന് പുതുവത്സരത്തില്‍ തുടക്കമാകുമെന്ന് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിനര്‍വ്വ മോഹന്‍ കണ്‍വീനര്‍ സോളി ഷാജി തലനാട് എന്നിവര്‍ അറിയിച്ചു.

Advertisment

ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന കോഴ്‌സില്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതിനായുള്ള അപേക്ഷാഫോമുകള്‍ യൂണിയനില്‍ നിന്നും ഉടന്‍ വിതരണം ചെയ്യും. ഇതു സംബന്ധിച്ച് വിശദമായ ആലോചനയ്ക്കായി വനിതാസംഘത്തിന്റെ യോഗം ഉടന്‍ ചേരും.

പ്രത്യേകം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍, എ.ബി പ്രസാദ്കുമാര്‍ കോട്ടയം, മിനര്‍വ്വ മോഹന്‍, സോളി ഷാജി തലനാട്, രാജി ജിജിരാജ് എന്നിവര്‍ പങ്കെടുത്തു.

മൂല്യാധിഷ്ഠിത പഠനക്ലാസിന്റെ കോ-ഓര്‍ഡിനേറ്ററായി ആണ്ടൂര്‍ 160-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ വനിതാസംഘം പ്രവര്‍ത്തക രാജി ജിജിരാജിനെ തെരഞ്ഞെടുത്തു. മണ്ണയ്ക്കനാട് പാറത്തൊട്ടിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ജിജി രാജ്. ആദിത്യ രാജ്, ആദിനാഥ് രാജ് എന്നിവര്‍ മക്കള്‍.

മൂല്യാധിഷ്ഠിത പഠനക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8848447687 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Advertisment