Advertisment

മീനച്ചിലാറിൽ വിഷം കലര്‍ത്തിയുള്ള മീന്‍പിടുത്തം: ശുദ്ധജലം വിഷം കലര്‍ന്ന് മലിനമാകുന്നു

New Update

കോട്ടയം: മീനച്ചിലാറിന്റെ നീറിക്കാട്‌, ആറുമാനൂർ ഭാഗങ്ങളില്‍ വിഷം കലര്‍ത്തിയുള്ള മീന്‍പിടുത്തം വ്യാപകമാകുന്നു. ഇതോടെ ആറ്റിലെ ശുദ്ധജലം വിഷം കലര്‍ന്ന് മലിനമായി.

Advertisment

കുടിക്കാന്‍ ഉപയോഗിച്ചിരുന്ന ആറ്റുവെള്ളം ഇപ്പോള്‍ തുണി കഴുകാനോ, കുളിക്കാനോ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്. കുടിവെള്ള പദ്ധതികളിലേക്ക് പമ്പിംഗ് നടത്തുന്ന ഭാഗത്താണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്.

publive-image

സ്പീഡ് മോട്ടോറുകള്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ കോട്ടയം താഴത്തങ്ങാടി ഭാഗങ്ങളിൽ നിന്നും എത്തുന്നവരാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്. രാത്രിയില്‍ വലകെട്ടിയശേഷം പുഴ വെള്ളത്തില്‍ വിഷം കലര്‍ത്തുകയാണ്. പുലര്‍ച്ചെ വലകളില്‍ മയങ്ങിക്കുടുക്കുന്ന മീന്‍ ശേഖരിച്ച്‌ സ്ഥലംവിടും.

മീനച്ചിലാറിനെ വിഷമയമാക്കുന്നതിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്.

ജനപ്രതിനിധി ജോയിസ് കൊറ്റത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ദയവായി നമ്മുടെ മീനച്ചിലാറും മത്സ്യസമ്പത്തും സ്വാർത്ഥ താല്പര്യങ്ങൾക്കായി നശിപ്പിക്കാതിരിക്കുക.

വിഷം കലക്കി മീൻ പിടുത്തം നടത്തുന്നവർ മലിനമാക്കുന്നത് ഒരു ജനതയുടെ അനുഗ്രഹത്തെയാണ്...

നാട്ടുകാരടക്കം നിരവധി ആളുകൾ ഉപയോഗിക്കുന്ന മീനച്ചിലാർ ദയവായി മലിനമാക്കരുത്....നിരവധി കുടിവെള്ള പദ്ധതികൾ നടന്നുവരുന്ന ജലാശയമാണിത്... വളരെ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ടൂറിസം പദ്ധതികളടക്കം നടക്കേണ്ട സ്ഥലം..

മീൻ പിടിക്കാൻ വിഷം ഒഴിവാക്കി മെറ്റ് അനുയോജ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക....

Advertisment