എന്‍.സി.സി. കംബൈന്‍ഡ് വാര്‍ഷിക ക്യാമ്പിന് ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ തുടക്കമായി

ബെയ് ലോണ്‍ എബ്രഹാം
Wednesday, December 26, 2018

മരങ്ങാട്ടുപിള്ളി:  എന്‍. സി. സി. 17 കേരളാ ബെറ്റാലിയന്റെ കംബൈന്‍ഡ് വാര്‍ഷിക ക്യാമ്പിന് മരങ്ങാട്ടുപിളളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

17 കേരളാ ബെറ്റാലിന്‍ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ജോസ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്.കേണല്‍ സി. ആര്‍. ധീരജ് മുഖ്യപ്രഭാഷണം നടത്തി. ലഫ്. ജെയിസ് കുര്യന്‍, ലഫ്. ഡോ. ലൈജു വര്‍ഗീസ്, ലഫ്. സോണി ജോസഫ്, ലഫ്. ജേക്കബ് ജോസ്, സുബൈദാര്‍ മേജര്‍ മണികണ്ഠന്‍ തുടങ്ങിവര്‍ സംസാരിച്ചു.

ലേബര്‍ ഇന്‍ഡ്യ സ്‌കൂളിലെ രണ്ടു ഗ്രൗണ്ടുകളില്‍ ആയി നടക്കുന്ന ക്യാമ്പില്‍ പാലാ , മൂവാറ്റുപുഴ തുടങ്ങിയ ബറ്റാലിയനുകളിലെ 600 കേഡറ്റുകള്‍ ആണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വ്യക്തിത്വ-നേതൃത്വ പരിശീലനങ്ങളും, ഷൂട്ടിങ്, ഡ്രില്‍, യുദ്ധ-പ്രതിരോധ പരിശീലനം, എയ്‌റോഷോ, സാമൂഹിക പ്രവര്‍ത്തനം, സ്വച്ഛ് ഭാരത് തുടങ്ങിയവയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമ്പ് 31 സമാപിക്കും.

ചിത്രം അടിക്കുറിപ്പ് : മരങ്ങാട്ടുപിളളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളില്‍ നടന്നുവരുന്ന എന്‍. സി. സി. 17 കേരളാ ബെറ്റാലിയന്റെ കംബൈന്‍ഡ് വാര്‍ഷിക ക്യാമ്പ് ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു. 17 കേരളാ ബെറ്റാലിന്‍ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ജോസ് കുര്യന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്.കേണല്‍ ധീരജ്, ലഫ്. ജെയിസ് കുര്യന്‍, ലഫ്. സോണി ജോസഫ് തുടങ്ങിവര്‍ സമീപം.

×