Advertisment

എൻ എസ് എസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഴവൂർ സെൻറ്‌ സ്റ്റീഫൻസ്‌ കോളേജിലെ സപ്തദിന എൻ എസ് എസ് ക്യാമ്പ് ‘സുകൃതം 2018’ ഉദ്‌ഘാടനം ചെയ്തു. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ക്യാമ്പ് മറവൻതുരുത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

ഉഴവൂർ കോളേജ് പ്രിൻസിപ്പൽ ഡോ . ഷൈനി ബേബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അഭിഷേക് തോമസ് സ്വാഗതം ആശംസിച്ചു.

പ്രസ്തുത യോഗത്തിൽ ബ്ലോക്ക് മെമ്പർ ടി .കെ രാജേന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ കെ ബി രമ , കെ .എസ് വേണുഗോപാൽ, അഡ്വ . പി .വി കൃഷ്ണകുമാർ, ബിന്ദു പ്രദീപ്, ശരത്കുമാർ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ . ജോസ് തോമസ്, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വോളന്റീയർ സെക്രട്ടറി കുമാരി അഞ്‌ജലി വിനോദ് യോഗത്തിന് നന്ദി പറഞ്ഞു. പ്രളയ ബാധിത മേഖലയിലെ പുനരുദ്ധാന പ്രവർത്തനങ്ങൾക്കാണ് ക്യാമ്പ് പ്രാധാന്യം നൽകുന്നത്. 27 ന് ക്യാമ്പ് സമാപിക്കും.

Advertisment