Advertisment

ചെമ്മലമറ്റത്തിന്റെ കുഞ്ഞേട്ടന് ഇന്ന് നാടിന്റെ യാത്രാമൊഴി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചെമ്മലമറ്റം:  ചെമ്മലമറ്റത്തിന്റെ കുഞ്ഞേട്ടന് ഇന്ന് നാട് യാത്രാമൊഴി നല്‍കും.  ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ അരനൂറ്റാണ്ട് <50 വർഷം> ദേവാലയ ശുശ്രൂഷിയായിരുന്ന തെക്കേകുറ്റ് ദേവസ്യ ദേവസ്യ (84) ഇന്നലെയാണ് യാത്രയായത്.  ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ സംസ്കരിക്കും.

Advertisment

publive-image

50 വർഷക്കാലം ചെമ്മലമറ്റം ഇടവകയുടെ ദേവാലയ ശുശ്രൂഷി എന്ന നിലയിൽ കുഞ്ഞേട്ടന്റെ സേവനങ്ങൾ - ഇടവക സമുഹത്തിന് ഒരിക്കലും മറക്കാനാവില്ല.

ഇടവകയിലെ മുഴുവൻ കുടുംബങ്ങളുമായി ബന്ധം പുലർത്തിയിരുന്ന കുഞ്ഞേട്ടന് 2006ൽ മികച്ച ദേവാലയ ശുശ്രൂഷിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. പതിനാല് വികാരിമാരോടും ഇരുപത് അസിസ്റ്റന്റ് വികാരിമാരോടൊപ്പവും കുഞ്ഞേട്ടൻ സേവനം ചെയ്തിട്ടുണ്ട്.

 

Advertisment