Advertisment

കോട്ടയത്തെ മാധ്യമ പ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായിരുന്ന ഉല്ലാസ് ചന്ദ്രൻ - 41 അന്തരിച്ചു

New Update

കോട്ടയം: മാധ്യമ പ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായിരുന്ന അയർക്കുന്നം അരീപറമ്പ് കൊട്ടാരത്തിൽ ഉല്ലാസ് ചന്ദ്രൻ (41) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച നടക്കും . ചന്ദ്രശേഖരൻ നായരാണ് പിതാവ്, പരേതയായ ശാന്ത സി നായരാണ് മാതാവ്. സഹോദരങ്ങള്‍ ഉന്മേഷ് , ഉത്സാഹ് .  ഭാര്യ അനിത, മൂന്നു മക്കൾ : അഭിരാം, അഭിനന്ദ്, അഭിനവ്.

Advertisment

publive-image

ജന്മഭൂമിയിലൂടെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് വരുന്നത്. തുടർന്ന് ദീപികയിലും അതിനുശേഷം മംഗളത്തിലും സബ് എഡിറ്ററായിരുന്നു. 2019 നവംബർ 15 മുതലാണ് സത്യം ഓൺലൈൻ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിക്കുന്നത്.

സ്വന്തം നാട്ടിലെ വാർത്തകൾ പുറംലോകത്തെത്തിക്കുന്നതിനായി അരീപറമ്പ് ന്യൂസ് എന്ന പേരിൽ ഫെയ്‌സ്ബുക്ക് പേജു൦ കൈകാര്യം ചെയ്തിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സഹപ്രവർത്തകനായിരുന്ന ഉല്ലാസ് ചന്ദ്രന്റെ വിയോഗത്തിൽ സത്യം ഓൺലൈൻ കുടുംബം അനുശോചിച്ചു.

 

Advertisment