Advertisment

പകലോമറ്റം തറവാട് പള്ളിയില്‍ 26 മുതല്‍ സഭൈക്യവാരം

New Update

കുറവിലങ്ങാട്:  അര്‍ക്കദിയാക്കോന്മാരുടെ ദീപ്തസ്മരണകളിരമ്പുന്ന പകലോമറ്റം തറവാട് പള്ളിയില്‍ 26ന് സഭൈക്യ വാരത്തിന് തുടക്കമാകും. 26ന് 4.30ന് ജപമാല. അഞ്ചിന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സന്ദേശവും ധൂപപ്രാര്‍ത്ഥനയും.

Advertisment

31വരെ തിയതികളില്‍ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് സന്ദേശം , ധൂപപ്രാര്‍ത്ഥന. വിവിധ ദിവസങ്ങളില്‍ തൊഴിയൂര്‍ സഭയുടെ കുന്നം സെന്റ് തോമസ് പള്ളി വികാരി ഫാ. ചീരന്‍, യാക്കോബായ സഭയിലെ ചേപ്പാട് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. സ്റ്റീഫന്‍ നെടുവക്കാട്ട്,

പാലാ സിഎസ്‌ഐ ക്രൈസ്റ്റ് പള്ളി വികാരി ഫാ. കെ. ജോസ് കളമ്പുകാട്ടില്‍, ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഓര്‍ത്തഡോക്‌സ് സഭ മുവാറ്റുപുഴ മെത്രാസനത്തിലെ ഫാ. സഖറിയ ജോണ്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

സമാപനദിവസമായ ഫെബ്രുവരി ഒന്നിന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധം നടത്തും. ഒന്നിന് രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലങ്കര സഭ മൈലം സെന്റ് ഫൗസ്റ്റീന ഇടവക വികാരി ഫാ. തോമസ് കുറ്റിയില്‍ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് ശ്രാദ്ധം വെഞ്ചരിപ്പും പ്രാര്‍ത്ഥനയും നടക്കും.

Advertisment