Advertisment

അതിരുകളില്ലാത്ത കാരുണ്യത്തിനു നന്ദിയേകി പാലാ

New Update

പാലാ:  പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്  സ്വാന്ത്വനമേകിയ നെതര്‍ലാന്റ് സ്വദേശികള്‍ക്ക് ഹൃദ്യമായ യാത്രയയിപ്പ്. പാലായിലെ ശാന്തി യോഗാ സെന്ററില്‍ ഒരു മാസത്തെ യോഗാ പരിശീലന കോഴ്‌സില്‍ ചേരാനാണ് നെതര്‍ലാന്റ് സ്വദേശികളായ മോനിക്കുവും മാര്‍ലിയും പാലായില്‍ എത്തിയത്. ഇതിനിടെയാണ് കനത്ത മഴയും പ്രളയക്കെടുതിയും കേരളത്തെ പിടിച്ചുലച്ചത്.

Advertisment

publive-image

ദുരിതം കേട്ടറിഞ്ഞ ഇവര്‍ യോഗാ സെന്റര്‍ ഡയറക്ടര്‍ അഭിലാഷ് ഗിരീഷിനും മറ്റുള്ളവര്‍ക്കുമൊപ്പം പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രളയബാധിതരെ സഹായിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. വിവിധ മേഖലകളില്‍ വസ്ത്രങ്ങള്‍, ഭക്ഷണങ്ങള്‍, മരുന്നുകള്‍ മുതലായവ എത്തിച്ചു നല്‍കി. ഇതിനിടെ തിരുവനന്തപുരത്ത് പ്രളയത്തിലകപ്പെട്ട മൃഗങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

പാലായില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണ യജ്ഞത്തിലേയ്ക്ക് ഒരു ലക്ഷത്തില്‍പരം രൂപയുടെ വസ്ത്രങ്ങള്‍ സംഭാവന ചെയ്തു. അഞ്ചു ലക്ഷത്തില്‍പരം രൂപയുടെ വിഭവങ്ങളാണ് ഇവര്‍ വിവിധ മേഖലകളില്‍ സംഭാവന ചെയ്തത്.

പരിശീലനം പൂര്‍ത്തിയാക്കി സ്വദേശത്തേയ്ക്ക് മടങ്ങുന്ന മോനിക്കുവിനും മാര്‍ലിക്കും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശാന്തിയോഗാ സെന്ററില്‍ യാത്രയയപ്പ് നല്‍കി. സമ്മേളനം പി.സി.ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മോനിക്കുവിന്റെയും മാര്‍ലിയുടെയും കാരുണ്യ പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്ന് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. അതിര്‍വരമ്പുകളില്ലാത്ത ഇവരുടെ മാനവസ്‌നേഹം മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാംജി പഴേപറമ്പില്‍, ശാന്തി യോഗാ സെന്റര്‍ ചെയര്‍മാന്‍ കെ.പി. മോഹന്‍ദാസ്, ഡയറക്ടര്‍ അഭിലാഷ് ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ തയ്യാറാക്കിയ പ്രശംസാപത്രം മോനിക്കു,മാര്‍ളി എന്നിവര്‍ക്ക് പി.സി.ജോര്‍ജ് സമ്മാനിച്ചു.

Advertisment