Advertisment

പാലാ നഗരസഭ മാതൃകയാവുന്നു. അഗതികളായവർക്കും വിവിധ ജോലികൾക്കായി എത്തി പാലായിൽ കുടുങ്ങി പോയവർക്കും വിശപ്പടക്കാൻ അശ്വാസമായി 20 രുപയ്ക്ക് ഉച്ചയൂണ്

New Update

പാലാ:  ഇന്ത്യ മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച് വിടിനുള്ളിൽ കഴിഞ്ഞുകൂടുന്ന സാഹചര്യത്തിലും അഗതികളായവർക്കും, വിവിധ ജോലികൾക്കായി എത്തി പാലായിൽ കുടുങ്ങി പോയവർക്കും വിശപ്പടക്കാൻ അശ്വാസമായി പാലാ നഗരസഭാ 20 രുപയ്ക്ക് ഉച്ചയൂണു പൊതിയുമായി രംഗത്ത്.

Advertisment

യശ്ശശരീരനായ കെ എം മാണി ബഡ്ജറ്റിൽ വിഭാവനം ചെയ്ത 20 രൂപയ്ക്ക് ഉച്ചയൂൺ പദ്ധതി കേരളാ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് നഗരസഭ 6 വർഷമായി പാലായിൽ നടത്തിവരുകയായിരുന്നു. എന്നാൽ ചെലവ് അധികരിച്ച സാഹചര്യത്തിൽ നഗരസഭ ഊണിന് 25 രൂപയായി വർദ്ധിപ്പിച്ചിരുന്നു.

ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ നഗരസഭ ഈ പദ്ധതി താൽക്കാലികമായി നിർത്തിയിരുന്നു.

എന്നാൽ പാലായിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവരും അഗതികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് ജോസ് കെ മാണി എം പിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാലാ ചെയർപേഴ്സൺ മേരി ഡോമ്നിക്കിനോട് ആവശ്യപ്പെട്ടതിൻ്റെ ഫലമായി ഇന്നു മുതൽ വില കുറച്ച് ഇരുപത് രൂപയ്ക്ക് പാഴ്സലായി ഉച്ചയൂണ് നൽകാൻ നിർദ്ദേശിച്ചു.

തുടർ ദിവസങ്ങളിൽ വാർഡുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും അർഹരെയും കണ്ടെത്തി ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യാൻ കൗൺസിലർമാരോടും പ്രവർത്തകരോടും അദ്ദേഹം നിർദ്ദേശിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭഷണ പൊതികൾ നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. അതിനാവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

Advertisment