Advertisment

പാലായില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ പ്രാര്‍ത്ഥന നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

പാലാ:   പാലാ നഗരസഭാ പ്രദേശത്തെ ഖര, ദ്രവ്യ, കക്കൂസ് മാലിന്യങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചു പാലായുടെ ശുചിത്വം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വേള്‍ഡ് മലയാളി കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പാലാ മുന്‍സിപ്പല്‍ അങ്കണത്തില്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥന വേള്‍ഡ് മലയാളി കേരളാ കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് കുളങ്ങര നിലവിളക്ക് തെളിയിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

publive-image

നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മജിയെ സ്മരിച്ചുകൊണ്ടായിരുന്നു ഉപവാസ പ്രാര്‍ത്ഥന. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്‌കൂള്‍ കുട്ടികളും ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

പാലാ നഗരസഭാ പ്രദേശങ്ങളില്‍ നാനാവിധ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു. നട്ടാപകലില്‍ പോലും ഖരമാലിന്യങ്ങള്‍ പെട്രോളും, ഡീസലും ഒഴിച്ച് കത്തിക്കുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നഗരസഭ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട സമയം വൈകിയിരിക്കുന്നു, ഭരണാധികാരികള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഉപവാസ പ്രാര്‍ത്ഥന.

publive-image

ഉപവാസ പ്രാര്‍ത്ഥനക്ക് ബെന്നി മയിലാടൂര്‍, അബ്ദുള്ളഖാന്‍, ഡോ. രാജു ഡി. കൃഷ്ണപുരം, അഡ്വ: അഭിജിത്, സെബി പറമുണ്ട, ബേബി വല്യകുന്നത്, അഡ്വ: സന്തോഷ് മണര്‍കാട്, മാണി സി. കാപ്പന്‍, ഐഷാ ടീച്ചര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുജിത് ശ്രീനിവാസന്‍, ജോസ് പുതുക്കാടന്‍, കബീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു കുര്യന്‍, അനി സാജു തുടങ്ങിവര്‍ പങ്കെടുത്തു.

 

Advertisment