Advertisment

പാലാ മൂന്നു ദിവസം സംസ്ഥാന തലസ്ഥാനമാകും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരള തലസ്ഥാനം മൂന്നു ദിവസം പാലായില്‍ !!! ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാരുടെ സംഘം പാലായില്‍ എത്തുന്നതോടെയാണ് പാലാ താത്ക്കാലികമായി തലസ്ഥാനമായി മാറുന്നത്.

Advertisment

publive-image

18,19, 20 തിയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ താമസിച്ചാണ് പ്രചാരണം നടത്തുന്നത്. 18നു രാവിലെ മേലുകാവില്‍ ആദ്യ സമ്മേളനം.തുടര്‍ന്നു വൈകുന്നേരം 4ന് കൊല്ലപ്പള്ളി, 5ന് കരൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും.

19ന് 10 നു മുത്തോലി, 4ന് പൈക, 6 ന് എലിക്കുളം, 20ന് രാവിലെ 10ന് പനയ്ക്കപ്പാലം, 4ന് രാമപുരം, 6ന് പാലാ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍.

മന്ത്രിമാരായ തോമസ് ഐസക്, എം എം മണി, ജി സുധാകരന്‍, സി രവീന്ദ്രനാഥ്, പി തിലോത്തമന്‍, ഏ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി കെ നാണു തുടങ്ങിയവരും എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരും ഈ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.

Advertisment