Advertisment

പാലായിൽ ബിഷപ്പ് വയലിൽ അനുസ്മരണം 30-ന്

New Update

പാലാ: പൈതൃക പാലായുടെ ആഭിമുഖ്യത്തിൽ പാലായുടെ പ്രഥമ മെത്രാനും പാലായുടെ ശില്‌പിയുമായ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ അനുസ്മരണം നാളെ (30/11/2019) നടക്കുമെന്ന് ജോസി വയലിൽകളപ്പുര, എബി ജെ ജോസ് എന്നിവർ അറിയിച്ചു.

Advertisment

വൈകുന്നേരം നാലിന് കുരിശുപള്ളിക്കവലയിലെ എംപ്ലോയിസ് ഹാളിൽ അനുസ്മരണം പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം എൽ എ മുഖ്യാതിഥിയായിരിക്കും.

ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി ജെ ജോസഫ് എക്‌സ് എം എൽ എ മുഖ്യ പ്രഭാഷണവും എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണവും നടത്തും.

ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, സണ്ണി പനയ്ക്കച്ചാലിൽ, മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം എന്നിവർ പ്രസംഗിക്കും.

Advertisment