Advertisment

അവധി ദിവസം പരമാവധി വേഗത്തിൽ ജോസ് ടോം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ഞായറാഴ്ച രാവിലെ തന്നെ സ്വന്തം ഇടവക പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് ഇടവകാംഗങ്ങളുമായി പ്രചാരണ വിശേഷങ്ങൾ പങ്കുവച്ചാണ് ഇന്നത്തെ പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തി മാർ അറയ്ക്കൽ പിതാവുമായി കൂടി കണ്ടു തിരികെ വൈകിയില്ല ഭരണങ്ങാനത്തും വിവിധ സംഘടനകളുടെ പരിപാടികളിൽ സംബന്ധിച്ചു.

Advertisment

publive-image

വൈക വൈ.എം.സി.എയില്ല പാലാ ചെത്തിമ റാം വിശ്വകർമ്മ ഓഫീസിലും എത്തി. ഞായറാഴ്ചയായതിനാൽ ഇന്ന് ഉച്ചയോടു കൂടി നടന്ന വിവാഹ ചടങ്ങുകളിൽ ഓടി എത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഉച്ചയ്ക്ക് പാലായിൽ കെ.ടി.യു.സി. സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിലും കൊല്ലപ്പിള്ളിയിൽ നടന്ന ഐ.എൻ.ടി.യു.സി സമ്മേളനങ്ങളിലും സംബന്ധിച്ചു.

ഉച്ചതിരിഞ്ഞ് വിവിധ സ്ഥാപനങ്ങള്‍ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ നിരവധി ഓണാഘോഷ ചടങ്ങുകളിലും എത്തിചേർന്നു.  അവധി ദിവസമായിരുന്നതിനാൽ എല്ലായിടത്തും മുഴുവൻ അംഗങ്ങളും ഉണ്ടായിരുന്നതിനാൽ പരമാവധി പേരെ നേരിൽ കാണുവാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ജോസ് ടോം.

pala ele
Advertisment