Advertisment

പാലായില്‍ ആത്മവിശ്വാസം ഇരട്ടിച്ചതായി ഇടതു മുന്നണി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പരസ്യപ്രചാരണം സമാപിച്ചതോടെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ഇടതുമുന്നണിക്കും ആത്മവിശ്വാസം ഇരട്ടിച്ചു. പര്യടന പരിപാടിയിലും കണ്‍വന്‍ഷനിലുമടക്കം ഉണ്ടായ വര്‍ദ്ധിച്ച ജനപങ്കാളിത്തവും ചിട്ടയോടു കൂടിയ പ്രവര്‍ത്തനവും ഇടതു സ്ഥാനാര്‍ത്ഥിക്കു ഗുണം ചെയ്യുമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു.

Advertisment

publive-image

എല്ലാ മേഖലകളിലും ലഭിച്ച വരവേല്‍പ്പ് മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് കണക്കുകൂട്ടുന്നു. പരിചിതനായ സ്ഥാനാര്‍ത്ഥിയെന്നത് ഗുണകരമാകുകയും ചെയ്തു. പ്രചാരണ പ്രവര്‍ത്തനങ്ങളിലടക്കം എല്ലാ മേഖലകളിലും മാണി സി കാപ്പന്‍ പുലര്‍ത്തിയ മേല്‍ക്കൈ മറികടക്കാന്‍ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

മൂന്നു തവണ മത്സരിച്ചതിന്റെയും ഭരണത്തോടു ചേര്‍ന്നു നിന്നാല്‍ നാടിനു കൂടുതല്‍ ഗുണകരമാകുമെന്ന ചിന്തയും മണ്ഡലത്തിലുടനീളം ദൃശ്യമായി. പാലായിലെ വികസന മുരടിപ്പ് ചര്‍ച്ചയായത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Advertisment