Advertisment

തലനാടിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കും: മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനു മുന്നില്‍ പരാതിക്കെട്ടഴിച്ചു തലനാട്ടുകാര്‍. പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന തലനാട് പാലായോട് ചേര്‍ത്തപ്പോള്‍ വികസന തേരോട്ടം പ്രതീക്ഷിച്ച നാട്ടുകാര്‍ക്ക് പറയാനുള്ളത് പരാതികളും പരിഭവങ്ങളും മാത്രം.

Advertisment

publive-image

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കല്‍കല്ലും അയ്യമ്പാറയുമെല്ലാം ഇവിടെയാണ്. എന്നാല്‍ വികസനം എത്തി നോക്കാത്ത സ്ഥലവും കൂടിയാണിവിടം. മീനച്ചിലാറിന്റെ കാരുണ്യമുണ്ടെങ്കിലും പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. റോഡുകളാട്ടെ ശോച്യാവസ്ഥയിലും.

1988ല്‍ കമ്മീഷന്‍ ചെയ്ത തലനാട് കുടിവെള്ള പദ്ധതി മാത്രമാണ് ആകെയുള്ളത്. തീക്കോയി ആറ്റിലെ വെള്ളം അഞ്ച് പമ്പ് ഹൗസുകളിലൂടെ കയറിയിറങ്ങി വേണം ഉയര്‍ന്ന മേഖലകളിലെത്താന്‍. പൈപ്പുലൈനുകള്‍ തുരുമ്പെടുത്തു പൊട്ടിയൊലിക്കുകയാണ്. ഗതാഗത സൗകര്യങ്ങളും ഇവിടെ അപര്യാപ്തമാണ്. നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ നിരത്തിയ പരാതികള്‍ ഇനിയും ഏറെയാണ്.

തലനാടിന്റെ വികസനത്തിനായി രൂപരേഖ തയ്യാറാക്കി സമയബന്ധതമായി വികസനം നടപ്പാക്കുമെന്ന് പരാതി ഉന്നയിച്ച നാട്ടുകാരോട് മാണി സി കാപ്പന്‍ പറഞ്ഞു.

pala ele
Advertisment