Advertisment

പാലാ ബൈപാസ്സ്‌ ജംഗ്ഷനിൽ റോഡ് തകർന്ന നിലയിൽ

New Update

publive-image

Advertisment

പാലാ:  കോഴ റോഡിൽ വന്നു ചേരുന്ന പാലാ ബൈപാസ് ജംഗ്ഷൻ തകർന്ന നിലയിൽ. മഴ ശക്തി പ്രാപിച്ചതോടെ റോഡിൽ രൂപപ്പെട്ട കുഴികളിൽ വെള്ളം നിറഞ്ഞു വാഹനയാത്രക്കാർക്കു വലിയ മാർഗ്ഗതടസ്സവും ബ്ലോക്കും സൃഷ്ടിക്കുകയാണ് റോഡിന്റെ തകർന്ന അവസ്ഥ.

പാലാ ബൈപാസ് റോഡിന്റെ എക്സ്റ്റൻഷനായ പാലാ - മരിയൻ റോഡിന്റെ പണി ഈ ജംഗ്ഷനു തൊട്ടടുത്ത് നിലവിൽ പുരോഗമിക്കുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

publive-image

ഓടകൾ അടഞ്ഞതു മൂലം പാലാ കോഴ റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് മഴക്കാലത്ത് ഒരു പതിവ് കാഴ്ചയാണ്. റോഡിന്റെ പരിസരത്തുള്ള ഉയർന്ന പ്രാദേശങ്ങളിലെ മഴവെള്ളവും മറ്റും റോഡിലേക്ക് തന്നെയാണ് വന്നു പതിക്കുന്നത്. കാൽനട യാത്രികർക്ക് റോഡിൽ വെള്ളം കയറി കഴിഞ്ഞാൽ ഇരുവശങ്ങളിലൂടെ നടക്കാൻ സാധികാത്ത സാഹചര്യമാണ് നിലവിലുള്ളത്.

publive-image

കുട്ടികൾ അടക്കം നിരവധി ആളുകൾ പ്രയോജനപ്പെടുത്തുന്ന റോഡിന്റെ, അവസ്ഥയിൽ യാതൊരുവിധ നടപടിയും വെള്ളക്കെട്ട് തടയാൻ നാളിതുവരെ സ്വീകരിച്ചിട്ടില്ല. വെള്ളം ഒഴുകി പോകാനുള്ള മാർഗ്ഗമില്ലാത്തതാണ് റോഡു തകർച്ചയുടെ കാരണമായി സമീപ വാസികൾ ചൂണ്ടിക്കാട്ടുന്നത്. സ്‌ഥലം എംഎൽഎയുടെ വീടിനോടു ചേർന്നുള്ള പാലാ - കോഴ റോഡിന്റെ തകർന്ന അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Advertisment