Advertisment

ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ സ്മാരക കോളേജ് ജൂബിലി നിറവില്‍ 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചേര്‍പ്പുങ്കല്‍:  ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജ് രജതജൂബിലി നിറവില്‍.  ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് 16 ന് തുടക്കമാകും.  ഉച്ചകഴിഞ്ഞ് 2 ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോസ് അഞ്ചേരില്‍ അധ്യക്ഷത വഹിക്കും.

Advertisment

publive-image

എം പിമാരായ ജോസ് കെ മാണി, തോമസ്‌ ചാഴിക്കാടന്‍, മോന്‍സ് ജോസഫ് എം എല്‍ എ, എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്‌, വികാരി ജനറല്‍ മോണ്‍ ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍വകലാശാല റാങ്കുകള്‍ ഉള്‍പ്പെടെ മികച്ച വിജയമാണ് കോളേജ് ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്.  വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ സംഘടനകള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി സാധ്യതകള്‍ ഉറപ്പാക്കുന്നുമുണ്ട്.  ജൂബിലി സ്മാരക മീഡിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഡോ. ജോര്‍ജ്ജുകുട്ടി വട്ടോത്ത്, പ്രഫ. എല്‍സ മേരി സ്കറിയ എന്നിവര്‍ പറഞ്ഞു.

Advertisment