Advertisment

നാലു വർഷമായി അടഞ്ഞുകിടന്ന പാലാ ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കി. നിലവിലെ ഒ പി വിഭാഗങ്ങളിൽ മാറ്റം വരുത്തി പുനർ ക്രമീകരിച്ചു. പനിയുമായെത്തുന്നവർക്ക് പ്രത്യേക പനി ക്ലിനിക്ക്

New Update

പാലാ:  പാലാ ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തന സജ്ജമാക്കി. ആദ്യഘട്ടത്തിൽ കൊറോത്ത ഐസൊലേഷൻ ഭാഗമായി ഇവിടം മാറ്റുവാനാണ് തീരുമാനം.

Advertisment

നഗരസഭാ ശുചീകരണ വിഭാഗവും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയത്.18 കോടി ചിലവിൽ നിർമാണം പൂർത്തിയായ ശേഷം നാലു വർഷമായി അടഞ്ഞുകിടന്ന കെട്ടിടമായിരുന്നു ഇത്.

publive-image

ഈ കെട്ടിടത്തിൽ പി.ഡബ്ല്യു.ഡി. വൈദ്യുത വിഭാഗം വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി സ്റ്റോക്കിൽ ഉള്ള നൂറ് പുതിയ കട്ടിലുകളും ബഡ്ഡുകളും ഇവിടെ പ്രത്യേകം ഐസൊലേഷന് മാത്രമായി സജ്ജീകരിക്കും.

220 ബഡ്ഡുകൾ സജ്ജീകരിക്കണമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കി ബഡ്ഡുകൾ ഉടൻ ഇവിടെ എത്തിക്കും.

നിലവിലെ ഒ പി വിഭാഗങ്ങളിൽ മാറ്റം വരുത്തി പുനർ ക്രമീകരിച്ചു. ആശുപത്രിയുടെ താഴത്തെ നിലയിൽ ഇനി കാഷ്വാലിറ്റിയും ജനറൽ ഒ പിയും മാത്രമാണ് ഉണ്ടാവുക. ഇവിടെ 4 നീരീക്ഷണ ബഡ്ഡുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ഒ പികൾ എല്ലാം ഒന്നാം നിലയിലാണ് ഇനി ഉണ്ടാവുക.

പനി പിടിപെട്ട രോഗികളെ ഇതിനായി മാത്രം സജ്ജീകരിച്ചിട്ടുള്ള പനി ക്ലിനിക്കിൽ മാത്രമാകും ചികിത്സിക്കുക. ഇവർക്കായുള്ള ഒ പി ടിക്കറ്റും മരുന്നും ഇവിടെ നിന്നു തന്നെ രോഗികൾക്ക് ലഭ്യമാക്കും.

ആശുപത്രിയിൽ ഒ പി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണം 500-ൽ താഴെയായി.

പൊതുഗതാഗതം നിലച്ചതോടെ ജീവനക്കാർക്ക് എത്തിച്ചേരുവാൻ പ്രയാസമായി. ഇന്നുവരെ ഇവരെ എത്തിക്കുവാൻ വാഹനങ്ങളും ആംബുലൻസുകളും ഉപയോഗിച്ചിരുന്നു.

കഴിവതും ജീവനക്കാരെ ഏറ്റവും അടുത്ത് താമസിപ്പിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുകയാണ്. ഒഴിഞ്ഞ ഹോസ്റ്റൽ കെട്ടിടങ്ങൾ ലഭിക്കുമോ എന്നാണ്‌ തിരക്കുന്നത്.

ഒരു ഹോസ്റ്റൽ ഉടമ സമ്മതം അറിയിച്ചിട്ടുണ്ട്. ഇവിടെ ഏതാനും ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുവാൻ കഴിയൂ. മറ്റുള്ളവർക്കായി കെട്ടിട സൗകര്യം തിരക്കുകയാണ് അധികൃതർ.

Advertisment