Advertisment

കുവൈറ്റ് എസ് എം സി എയുടെ  ധനസഹായത്തോടെ പാലാ രൂപതാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടത്തിയ ഭവന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കുവൈറ്റിലെ സീറോ മലബാര്‍ ക്രൈസ്തവരുടെ കൂട്ടായ്മയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ധനസഹായത്തോടെ രൂപതാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടത്തിയ ഭവന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

Advertisment

publive-image

നിര്‍മ്മാണം പൂര്‍ത്തിയായ 25 വീടുകളുടെ താക്കോല്‍ദാനം 17 ന് 3.30 ന് ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടത്തും.  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും.

ജോസ് കെ മാണി എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും.  വികാരി ജനറല്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ മുഖ്യ പ്രഭാഷണം നടത്തും.

എസ് എം സി എ ഒരു വീടിന് 1 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്.  ത്രിതല പഞ്ചായത്ത്, ഇടവക തല സഹായം എന്നിവ ലഭ്യമാക്കിയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

Advertisment