Advertisment

പാലാ ളാലം പഴയ പള്ളിയിൽ 24 ന് "സെലസ്റ്റിയ 2019" ക്രിസ്തുമസ് മെഗാഷോയും പാപ്പാ റാലിയും

author-image
സുനില്‍ പാലാ
New Update

പാലാ:  ളാലം പഴയ പള്ളി ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡിസം ബർ 24 രാത്രി 7 മണിക്ക് പള്ളി അങ്കണത്തിൽ "സെലസ്റ്റിയ 2019 " ക്രിസ്തുമസ് മെഗാഷോയും പാപ്പാ റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

സമ്മേളനത്തിൽ ളാലം വികാരി റവ.ഫാ.ജോ ൺസൺ പുള്ളീറ്റ് അദ്ധ്യ ക്ഷത വഹിക്കും.പാലാ രൂപത സഹായമെത്രാൻ മാർ.ജേക്കബ് മുരിക്കൻ ക്രിസ്തുമസ് സന്ദേശം നൽകും.

24-ാം തിയതി 7 മണിക്ക് 100 ൽ അധികം പാപ്പമാർ അണിനിരക്കുന്ന പാപ്പാറാലി സാന്തോം ഫെസ്റ്റ് നടക്കും. റോളർ സ്കേറ്റിംഗ് പാപ്പാമാ ർ ,ബൈബിൾ ദൃശ്യാവി ഷ്ക്കാരങ്ങൾ എന്നിവയും പാപ്പാറാലിയെ വ്യത്യസ്തമാക്കും. വികാരി റവ. ഫാ.ജോൺസൺ പുളളിറ്റ് പാപ്പാറാലി ഫ്ലാഗ് ഓഫ് ചെയ്യും.പാലാ നഗരത്തിൽ കൂടി ചുറ്റി സഞ്ചരിച്ച് തിരിച്ച് പാപ്പാ റാലി പള്ളി അങ്കണത്തിൽ എത്തി ച്ചേരുമ്പോൾ മെഗാഷോ ആരംഭിക്കും.

ളാലം സെന്റ്.മേരീസ് സൺഡേ സ്കൂൾ, എ .കെ.സി.സി., എസ്.എം.വൈ.എം., പിതൃ വേദി, മാതൃ വേദി, വിവിധ സന്യാസിനി സമൂഹങ്ങൾ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ കലാവിരുന്ന് അവതരിപ്പിക്കുക.

ക്രിസ്ത്യൻ പാരമ്പര്യ കലാരൂപങ്ങൾ ക്കൊപ്പം ആധുനിക നൃത്ത, ഗാന ശില്പങ്ങളും സെലസ്റ്റിയ 20l 9 ന് മിഴിവേകും. മാർഗ്ഗംകളി, ഗാനങ്ങൾ, കുട്ടികളുടെ നാടകം ,നൃത്തങ്ങൾ ,മൈം, കരോൾ ഗാനങ്ങൾ അ ങ്ങനെ വ്യത്യസ്തങ്ങളായ കലാരൂപങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അരങ്ങിലെത്തിക്കുക.

5 വയസ്സു മുതൽ 75 വ യസ്സുവരെയുള്ള ളാലം പഴയ പള്ളി ഇടവകയിലെ കലാകാരൻമാർ സെലസ്റ്റിയ 2019 ന്റെ ഭാഗമാകും.

അസി.വികാരിമാരായ റവ.ഫാ.മൈക്കിൾ വടക്കേക്കര, റവ.ഫാ.ജോൺസൺ പാക്കരമ്പേൽ, പള്ളിയോഗ ട്രസ്റ്റിമാർ, യോഗ പ്രതിനിധികൾ, സൺഡേ സ്കൂൾ അധ്യാപകർ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകും.

പത്രസമ്മേളന ത്തിൽ റവ.ഫാ.ജോൺസൺ പുള്ളീറ്റ്, അസി.വികാരി ഫാ.ജോൺസൺ പാക്കരമ്പേൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ് ചെറുവള്ളിൽ, "സെലസ്റ്റിയ 2019" കൺവീനർ ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.

Advertisment