Advertisment

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി. പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി. രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരെ സ്വീകരിച്ചു. ചിലര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവരുമായി ഫോണില്‍ വിളിച്ച് പരിഹാരമുണ്ടാക്കി. ഏഴു മണിയോടെ പ്രചാരണത്തിനായി പുറപ്പെട്ടു.

Advertisment

ഇന്നലെ മണ്ഡലത്തിലെ സ്ഥാപനങ്ങളിലും മറ്റുമായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. മരണവീടുകളും സന്ദര്‍ശിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഇടതു മുന്നണിയുടെയും എന്‍സിപിയുടെയും നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

publive-image

തന്നെ തെരഞ്ഞെടുത്താല്‍ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ പറഞ്ഞു.

മണ്ഡലത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമായ മണ്ഡലമാണ് പാലാ. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. മണ്ഡലത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് സമിതി രൂപീകരിക്കും. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച് നടപടി സ്വീകരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

പാലായുടെ ചരിത്രം ഉപതെരഞ്ഞെടുപ്പില്‍ മാറ്റിയെഴുതുമെന്ന് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. പാലായില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടും. സി പി ഐ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാബു കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സി കെ ശശിധരന്‍, അഡ്വ. വി ബി ബിനു, ടി എന്‍ രമേശന്‍, അഡ്വ. പി കെ ചിത്രഭാനു, അഡ്വ. വി കെ സന്തോഷ്‌കുമാര്‍, സണ്ണി ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുതിര്‍ന്ന ഇടതു നേതാക്കള്‍ 4 ന് പാലായില്‍ എത്തും. ഇടതു മുന്നണി പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ എത്തുന്നത്.

വൈകിട്ട് നാലിന് പുഴക്കര മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം എം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം വി ശ്രേയാംസ് കുമാര്‍, തോമസ്ചാണ്ടി, സ്‌കറിയാ തോമസ്, പ്രൊഫ. അബ്ദുദുള്‍ വഹാബ്, മാത്യു ടി തോമസ്, കെ. ഫ്രാന്‍സീസ് ജോര്‍ജ്, വക്കച്ചന്‍ മറ്റത്തില്‍, വി എന്‍ വാസവന്‍, കെ ജെ തോമസ്, സി കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment