Advertisment

പാലായില്‍ മാണി സി കാപ്പന്‍ പ്രചാരണം ഒന്നാംഘട്ടം പൂര്‍ത്തിയാക്കി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:   പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മണ്ഡലത്തിലെ എല്ലാ മേഖലകളിലും പ്രചാരണം ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രചാരണത്തിനുശേഷം മേലുകാവ്, മൂന്നിലവ് മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.

Advertisment

publive-image

അപകടത്തില്‍ പരുക്കേറ്റു വിശ്രമിക്കുന്ന സില്‍ജി തോമസിനെ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. തുടര്‍ന്ന് ചാലമറ്റത്ത് പ്രേംജിത്ത് ലാലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു.

അതിനുശേഷം സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ ക്യാമ്പ്, ആയുര്‍വേദ ഡിസ്‌പെന്‍സറി, മേലുകാവ് തിരുഹൃദയമഠം എന്നിവിടങ്ങളില്‍ വോട്ടു തേടി.സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബ് ഓണാഘോഷത്തിലും പങ്കെടുത്തു.

publive-image

പിന്നീട് കവണാര്‍ ലാറ്റക്‌സിലെ തൊഴിലാളികളെ നേരില്‍ കണ്ട് വോട്ടുകളഭ്യര്‍ത്ഥിച്ചു. അതിനു ശേഷം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് വധുവരന്മാര്‍ക്ക് ആശംസ അറിയിച്ചു.

Advertisment