Advertisment

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കലാജാഥ നാളെ തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍ സി പി ദേശീയ കലാ സംസ്‌കൃതി സംഘടിപ്പിക്കുന്ന കലാജാഥ നാളെ (14/09/2019) തുടങ്ങും. രാവിലെ 8.30നു രാമപുരം ജംഗ്ഷനില്‍ എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

publive-image

ചലചിത്ര സംവിധായകന്‍ വിനയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സിനിമാ താരം ജാഫര്‍ ഇടുക്കി മുഖ്യാതിഥിയായിരിക്കും. രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പര്യടനം നടത്തുന്ന കലാജാഥയില്‍ തെരുവ്‌നാടകം, പാവകളി, ഗാനമേള തുടങ്ങിയവ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ മമ്മി സെഞ്ച്വറി അറിയിച്ചു.

Advertisment