Advertisment

മാണി സി കാപ്പന്റെ പര്യടനത്തിന് നാളെ തുടക്കം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിന് നാളെ തുടക്കമാകും. മണ്ഡല പര്യടനത്തോടെയാണ് മൂന്നാം ഘട്ട പ്രചാരണത്തിന് തുടക്കമിടുന്നത്.

Advertisment

18നു സമാപിക്കും. പര്യടന പരിപാടി രാവിലെ 8 നു തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്തു മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. 11.15 നു കളത്തൂക്കടവില്‍ തലപ്പലം പഞ്ചായത്തിലെ പര്യടനം സമാപിക്കും. 11.30ന് തലനാട് പഞ്ചായത്തിലെ പര്യടനം ശ്രായത്ത് ആരംഭിച്ച് 3.30ന് തലനാട് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് മൂന്നിലവ് പഞ്ചായത്തിലെ കൂട്ടക്കല്ലില്‍ 3.45ന് ആരംഭിക്കുന്ന പര്യടനം 6.15ന് മൂന്നിലവില്‍ സമാപിക്കും.

publive-image

<മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം തയ്യാറാക്കിയ വാഹനം>

പര്യടന പരിപാടി തലപ്പലം പഞ്ചായത്ത്. പനയ്ക്കപ്പാലം രാവിലെ 8 മണി, അമ്പാറ അമ്പലം (8.15), മേലമ്പാറ ജംഗ്ഷന്‍ (8.30), തേവര്‍പാടം (8.45), പ്ലാശനാല്‍ (9.00), കാളകെട്ടി ( 9.15), തെള്ളിയാമറ്റം(9.30), ഇഞ്ചോലിക്കാവ്( 9.45), കെ എസ് ഇ ബി സബ്‌സ്റ്റേഷന്‍ (10.00), ഓലായം(10.15), ഇടകളാമറ്റം (10.30), ഇളപ്പുങ്കല്‍(10.45), വെട്ടിപ്പറമ്പ്( 11.00), കളത്തൂക്കടവ്( 11.15).

തലനാട് പഞ്ചായത്ത്.ശ്രായം(11.30), മേസ്തിരിപ്പടി (11.45), ചാമപ്പാറ (12.00), വെള്ളാനി (12.15), മേലടുക്കം (12.30), മുട്ടംഭാഗം (12.45), ഇലവുംപാറക്കവല (1.00), ഉച്ചഭക്ഷണം, മുസ്ലീംപള്ളി ജംഗ്ഷന്‍(2.30), കാവുംകവല(2.45), ബാലവാടി ജംഗ്ഷന്‍(3.00), മിറ്റത്താനിയ്ക്കല്‍(3.15), തലനാട് ജംഗ്ഷന്‍(3.30).

മൂന്നിലവ് പഞ്ചായത്ത്. കൂട്ടക്കല്ല്(3.45),കുടക്കല്ല് കോളനി(4.00), അഞ്ചുമല(4.15), വാകക്കാട്(4.30), ഇരുമാപ്ര(4.45), വാളകം(5.00), മേച്ചാല്‍(5.15), പഴുക്കാക്കാനം(5.30), മങ്കൊമ്പ് ക്ഷേത്രം(5.45),ചൊവ്വൂര്‍(6.00). 6.15ന് മൂന്നിലവില്‍ സമാപനം. നാളെ (15/09/19) ഭരണങ്ങാനം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ മാണി സി കാപ്പന്‍ പര്യടനം നടത്തും.

Advertisment