Advertisment

മീനച്ചിൽ താലൂക്ക് സർവ്വേ വിഭാഗങ്ങൾക്ക് എതിരെ വ്യാപക ആരോപണം

New Update

പാലാ:  കൈക്കൂലി വാങ്ങിയ കേസിൽ പാലായിലെ രണ്ട് സർവ്വേ ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർത്തി നാട്ടുകാർ രംഗത്ത്.

Advertisment

പിടിയിലായ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകിയതും വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

publive-image

ഉഴവൂർ വില്ലേജ് പരിധിയിൽ തന്നെ ഇരുപതോളം അപേക്ഷകളിൽ സർവ്വേ കളിലെ പിഴവുകൾ മൂലം തെറ്റ് തിരുത്താൻ നൽകിയവയാണ്. മറ്റൊന്ന് പുറമ്പോക്ക് ഭൂമി കൈയ്യേറ്റം അളന്ന് തിട്ടപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ച് ശുപാർശ ചെയ്ത അപേക്ഷകളാണ് തീർപ്പാക്കാൻ കഴിയാതെ താലൂക്ക് സർവ്വേ കാര്യാലയത്തിൽ കെട്ടിക്കിടക്കുന്നത്.

ഇതിൽ പലതിലും കൈയ്യേറ്റം സഹായിക്കാൻ സർവ്വേ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ഒത്തുകളിയുടെ ഭാഗമായി ബോധപൂർവം അളവ് നീട്ടുന്ന പ്രവണതയാണ് മീനച്ചിൽ താലൂക്ക് സർവ്വേ കാര്യാലയത്തിൽ നടക്കുന്നത്.

താലൂക്കിലെ സർവ്വേ വിഭാഗം മേൽനോട്ടം വഹിക്കുന്ന തഹസിൽദാർമാരെയും ഇപ്പോഴത്തെ വിജിലൻസ് അന്വേഷണം പരിധിയിൽ കൊണ്ടുവരണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു.

Advertisment