Advertisment

സുരേഷ് ഗോപി എം പി 22 ന് പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ

New Update

പാലാ:  മുരിക്കുംപുഴ ദേവീക്ഷേത്രത്തോട് അനുബന്ധിച്ചുള്ള നവീകരിച്ച ദേവസ്വ൦ ഓഡിറ്റോറിയത്തിന്റെയും കരയോഗം ഓഫീസിന്റെയും ഉദ്ഘാടനം 22 ന് ഞായറാഴ്ച നടത്തും. രാവിലെ 9. 45 ന് സുരേഷ് ഗോപി എം പി ദേവസ്വ൦ ഓഡിറ്റോറിയത്തിന്റെ ഉത്‌ഘാടനം നിർവഹിക്കും.

Advertisment

publive-image

കരയോഗം ഓഫീസിന്റെ ഉത്‌ഘാടനം ജോസ് കെ മാണി എം പി നിർവഹിക്കും. മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും.

കരയോഗം പ്രെസിഡന്റ് അഡ്വ. ലാൽ പി കെ പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ ബിനു പുലിക്കകണ്ടം സ്വാഗതം ആശംസിക്കും. എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം സി പി ചന്ദ്രൻനായർ, രഘുനാഥൻ നായർ എന്നിവർ പ്രസംഗിക്കും.

തൃക്കാരിയൂർ സുരേഷ് സോപാന സംഗീതവും കലാമണ്ഡലം ബിലഹരി എസ് മാരാർ കാവ്യാർച്ചനയും നടത്തും. സെക്രട്ടറി രമേശ് കെ പി നന്ദി പറയും.

Advertisment