Advertisment

പുലിയന്നൂർ പോസ്റ്റ് ഓഫിസിലെ അനാസ്ഥയ്ക്കെതിരെ ബിജെപി നേതാവിന്റെ ഒറ്റയാൾ സമരം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പുലിയന്നൂർ പോസ്റ്റ് ഓഫിസിലെ അനാസ്ഥയ്ക്കെതിരെ ഒറ്റയാൾ സമരവുമായി ബിജെപി നേതാവ് രംഗത്ത്.

Advertisment

സ്പീഡ് പോസ്റ്റ് അയക്കാനെത്തിയ ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രെട്ടറി ടി ആർ നരേന്ദ്രനോടാണ് പോസ്റ്റ് ഓഫിസ് അധികാരികൾ മോശമായി പെരുമാറിയത്. ഇതിൽ പ്രതിഷേധിച്ച് നരേന്ദ്രൻ പോസ്റ്റ് ഓഫീസിനു മുമ്പിൽ ഒറ്റയ്ക്ക് ധർണ്ണ നടത്തി പ്രതിഷേധിച്ചു.

publive-image

രാവിലെ എട്ടരയ്ക്ക് തുറക്കേണ്ട പോസ്റ്റ് ഓഫിസ് പലപ്പോഴും ഒൻപതര ആവുമ്പോഴേ തുറക്കാറുള്ളെന്ന് നാട്ടുകാർ പറയുന്നു.പോസ്റ്റ് ഓഫിസിലെത്തുന്നവരോട് ധിക്കാരമായി പെരുമാറുന്നൂ എന്ന് പൊതുവെ ആക്ഷേപമുണ്ട്.

രാവിലെ സ്പീഡ് പോസ്റ്റ് അയക്കാൻ വന്ന നരേന്ദ്രൻ ഒൻപതര വരെ കാത്ത് നിന്നപ്പോഴാണ് പോസ്റ്റ് മാസ്റ്റർ വന്നത്. അതുവരെ മറ്റു ഉദ്യോഗസ്ഥർ പോസ്റ്റ് മാസ്റ്റെർ വരുന്നതും കാത്തിരിക്കയായിരുന്നു.

സ്പീഡ് പോസ്റ്റ് അയച്ചതിന്റെ രസീത് ആവശ്യപ്പെട്ടപ്പോൾ അതിനു ഒരു മണിക്കൂർ താമസമുണ്ടെന്ന് അറിയിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച നരേന്ദ്രൻ പോസ്റ്റ് ഓഫിസിനു മുൻപിൽ ഒറ്റയ്ക്ക് ധർണ്ണ നടത്തുകയായിരുന്നു.

ഈ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ വ്യാപകമായ പരാതിയാണ് നാട്ടുകാർക്കുള്ളത്. പോസ്റ്റൽ ഉരുപ്പടികൾ അടങ്ങിയ ബാഗ് പലപ്പോഴും തിണ്ണയിൽ വലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ നാട്ടുകാർ പോസ്റ്റൽ സൂപ്രണ്ടിന് പരാതി  നൽകിയിട്ടുണ്ട്.

Advertisment