Advertisment

റിപ്പബ്ലിക് ദിനാചരണഭാഗമായി പാലാ സഫലം 55 പ്ലസ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  റിപ്പബ്ലിക് ദിനാചരണഭാഗമായി പാലാ സഫലം 55 പ്ലസ്, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുമെന്ന് ഭാരവാഹികളായ ജോർജ്.സി. കാപ്പൻ, ആന്റോ മാങ്കൂട്ടം, പി.എസ്. മധൂസൂദനൻ ,പ്രൊഫ.കെ.പി. ആഗസ്തി, അബ്ദുല്ലാഖാൻ , കെ.പി. ജോസഫ് എന്നിവർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

publive-image

26-ന് രാവിലെ 8.30 മുതൽ പാലാ സഫലം ഹാളിലാണ് പരിപാടി.മികച്ച വിജയം നേടുന്നവർക്ക് ക്യാഷ് അവാർഡുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447844100 നമ്പരിൽ ബന്ധപ്പെടണം

Advertisment