Advertisment

പാലായിൽ ശരണമന്ത്രയാത്ര വെള്ളിയാഴ്ച

author-image
സുനില്‍ പാലാ
New Update

പാലാ:  ആചാരത്തിലും വ്രതനിഷ്ഠയിലും അധിഷ്ഠിതമായ ശബരിമല ക്ഷേത്രത്തെയും വിശ്വാസങ്ങളെയും തകർക്കുവാൻ സംഘടിതവും ആസൂത്രിതവുമായി നടക്കുന്ന നീക്കങ്ങൾക്കെതിരെ വെള്ളിയാഴ്ച പാലായിൽ ശരണമന്ത്ര യാത്ര നടത്തുമെന്ന് സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

കടപ്പാട്ടൂർ മഹാദേവക്ഷേത്ര കവാടത്തിൽ നിന്നും രാവിലെ 10ന് ആരംഭിച്ച് ളാലം പാലത്തിന് സമീപം സമാപിക്കും. 'പാല പമ്പയാകുന്നു ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ മീനച്ചിൽ താലൂക്കിലെ വിവിധ ക്ഷേത്രസമിതികൾ, അയ്യപ്പസേവാസംഘം, മീനച്ചിൽ ഹിന്ദുമഹാസംഗമം, വിവിധ സാമുദായിക സംഘടനകൾ, എന്നിവ നേതൃത്വം നൽകും. ക്ഷേത്രം വാദ്യകലാകാരന്മാർ മേളം അവതരിപ്പിച്ചും ഭക്തജനങ്ങൾ ശരണഘോഷം മുഴക്കിയും യാത്രയിൽ പങ്കുചേരും.

ളാലം പാലത്തിന് സമീപം നടക്കുന്ന പൊതു സമ്മേളനത്തിൽ ക്ഷേത്രം തന്ത്രിമാർ, മേൽശാന്തിമാർ എന്നിവർ ദീപം തെളിയിക്കും. പന്തളം രാജകുടുംബം നിർവ്വാഹക സമിതിയംഗം ശശികുമാര വർമ്മ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. ആലങ്ങാട്ട് സംഘം വലിയ പെരിയോൻ അമ്പാട്ട് വിജയകുമാർ, അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ബിജു കൊല്ലപ്പളളി, അഡ്വ.രാജേഷ് പല്ലാട്ട്, വിനോദ് പുന്നമറ്റത്തിൽ, അജി പാറയ്ക്കൽ, മനോജ് മാഞ്ചേരിൽ എന്നിവർ പങ്കെടുത്തു.

Advertisment