Advertisment

പാലായിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിയ്ക്ക് വാനിടിച്ച് പരിക്ക്

New Update

പാലാ:  എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. പാലാ അരുണാപുരം വടക്കേക്കുന്നേല്‍ പറമ്പില്‍ ജോസിന്റെ മകള്‍ മിന്നു ജോസിനെയാണ് (15) വാഹനമിടിച്ചത്.

Advertisment

publive-image

വെള്ളാപ്പാട് സെന്റ് മേരീസ് കോളേജിന് മുന്നില്‍ മിന്നു റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. വാന്‍ ഒരു കാറിലിടിച്ച ശേഷം മിന്നുവിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൊലേറോയിലും ഇടിച്ചു.

രണ്ടു കാലുകളും ഒടിഞ്ഞ് തൂങ്ങിയ മിന്നുവിനെ ആദ്യം പാലാ ജനറലാശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിന്നു പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Advertisment