Advertisment

ഓര്‍മ്മക്കൂട്ടില്‍ ഒത്തുചേര്‍ന്ന് പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും

New Update

പാലാ:   പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി. ബാഞ്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അന്നത്തെ അദ്ധ്യാപകരും 33 വര്‍ഷങ്ങള്‍ക്കു ശേഷം 2019 ഡിസംബര്‍ 14 ശനിയാഴ്ച സ്‌കൂളില്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മക്കൂട് 2019 എന്നു പേരിട്ട ഈ കൂട്ടായ്മയില്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയത് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഊഷ്മളാനുഭവമായിരുന്നു.

Advertisment

publive-image

സെന്റ് തോമസ് ട്രയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആദ്യ സംഗമം സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സോയി തോമസ് നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ മാത്യു എം. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

അദ്ധ്യാപകരായ വി. എ. ജോസഫ് വാണിയേടത്ത്, സി. ജെ. അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, റ്റി. എം. തോമസ് തെക്കേക്കുറ്റ്, ഏബ്രഹാം മാത്യു പൊന്നുംപുരയിടം, ജോണ്‍ പി. എസ്. പൊരുന്നോലില്‍, കെ. ജെ. സക്കറിയ കക്കാട്ടില്‍,

കെ. എം. ജോസഫ് അറയ്ക്കല്‍, സി. ജെ. ജോസ് മുരിയ്ക്കന്‍, ജോസഫ് ജോസഫ് കല്ലൂക്കുന്നേല്‍ എന്നിവരെ യോഗത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പൊന്നാട അണിയിച്ചും, ഉപഹാരസമര്‍പ്പണം നടത്തിയും ആദരിച്ചു.

publive-image

രാധാകൃഷ്ണന്‍ എസ്., സാബു ഏബ്രഹാം, സാബു തോമസ്, സാം കോളുതറ, ജേക്കബ് എ പുതുമന, പ്രദീപ് ആര്‍., ശിവദാസ് എം. എന്നിവര്‍ ആശംസയര്‍പ്പിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

പ്രായാധിക്യംമൂലം ഓര്‍മ്മക്കൂട് സംഗമത്തില്‍ എത്താന്‍ സാധിക്കാതിരുന്ന അദ്ധ്യാപകരായ വി. വി. പോള്‍ വള്ളോപ്പള്ളില്‍, സി. എ. ചാക്കോ ചെറുവള്ളില്‍, സി. റ്റി. തോമസ് ചരളയില്‍, ഫാ. കെ. റ്റി. ജോസഫ് കാവുംപുറത്ത് എന്നിവരെ വീടുകളില്‍ ചെന്ന് ആദരിക്കുകയുണ്ടായി.

ഓര്‍മ്മക്കൂട് സെന്റ് തോമസ് ഹൈസ്‌കൂളിന്റെ ഭാരവാഹികളായി സാബു ഏബ്രഹാം - പ്രസിഡന്റ്, പ്രകാശ് പി. നായര്‍ - സെക്രട്ടറി, സാം കോളുതറ - ട്രഷറര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Advertisment