Advertisment

പാലാ ടൗൺ കുരിശുപള്ളിയിലെ മെയ് മാസ വണക്ക സമാപന ആഘോഷം ഇന്ന്

New Update

പാലാ:  പാലാ ടൗൺ കുരിശുപള്ളിയിലെ മെയ് മാസ വണക്ക സമാപന ആഘോഷം 31 ന് നടക്കുമെന്ന് പാലാ സി.വൈ. എം.എൽ. ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

വൈകിട്ട് 5 ന് ജപമാല, ലദീഞ്ഞ് , വണക്കമാസാചരണം എന്നിവയുണ്ട്. തുടർന്ന് സാധുക്കൾക്കുള്ള സൗജന്യ വസ്ത്രവിതരണം ബിഷപ്പ് മാർ ജേക്കബ്ബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പായസവിതരണവുമുണ്ട്.

1947-ൽ സ്ഥാപിതമായ സി.വൈ. എം.എൽ സംഘടന കഴിഞ്ഞ അരനൂറ്റാണ്ടായി തുടരുന്ന സഹായ പദ്ധതിയാണ് മെയ് മാസ വണക്ക സമാപന ഭാഗമായുള്ള സൗജന്യ വസ്ത്ര വിതരണമെന്ന് സി.വൈ. എം. എൽ. നേതാക്കളായ ജോഷി വട്ടക്കുന്നേൽ , ടെൻസൻ വലിയ കാപ്പിൽ, തോമാച്ചൻ പാലക്കുടി, ജോണി പന്തപ്ലാക്കൽ, ജോജോ കുടക്കച്ചിറ ,സാജു എടേട്ട്, കെ.പി. രാജൻ, തുടങ്ങിയവർ പറഞ്ഞു.

Advertisment