Advertisment

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

New Update

കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍. എസ്.എസ് യൂണിറ്റിന്റെയും ഉഴവൂര്‍ ആര്‍.ടി.ഓഫീസീന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാവാരാചരണം നടത്തി. ഉഴവൂര്‍ ആര്‍.ടി. ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.സി. പ്രദീപ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.

Advertisment

publive-image

വാഹനം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാഹനങ്ങളില്‍നിന്നും ഒഴിവാക്കേണ്ടകാര്യങ്ങളും, വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും,അപകടസാധ്യതകളും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു.

പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്,പ്രോഗ്രാം ഓഫീസര്‍മാരായ അഭിഷേക് തോമസ്, ഡോ. മെര്‍ലി കെ. പുന്നൂസ്.വോളന്റിയര്‍ സെക്രട്ടറി ആഷ്മിമോള്‍ ഷാബു, അന്‍സില്‍ എന്നിവര്‍സംസാരിച്ചു.

Advertisment