പാലായില്‍ നിന്നും വെള്ളപ്പുര – വെള്ളക്കല്ല് – ഇളപൊഴുത് വഴി രാമപുരത്തിനും തിരിച്ചും പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെയും വൈകുന്നെരവുമായി ദിവസവും 4 സര്‍വീസ്

Monday, April 16, 2018

പാലാ:  പാലായില്‍ നിന്നും വെള്ളപ്പുര – വെള്ളക്കല്ല് – ഇളപൊഴുത്, ചക്കാംപുഴ നിരപ്പ് വഴി രാമപുരത്തിനും തിരിച്ചും പുതിയ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെയും വൈകുന്നേരവുമായി 4 സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 8.40 ന് പാലായില്‍ നിന്നും പുറപ്പെടുന്ന ആദ്യ സര്‍വീസ് വെള്ളപ്പുര, വെള്ളക്കല്ല്, ഇളപൊഴുത് വഴി 9.20 ന് രാമപുരത്തെത്തു൦. തിരികെ 9.20 ന് രാമപുരത്ത് നിന്നും പുറപ്പെടുന്ന ബസ് ഇളപൊഴുത്, വെള്ളക്കല്ല്, വെള്ളപ്പുര വഴി 10 ന് പാലായിലെത്തും.

വീണ്ടും വൈകുന്നേരം 5.൦5 ന് പാലായില്‍ നിന്നും പുറപ്പെട്ട് 5.40 ന് രാമപുരത്ത് നിന്നും തിരിക്കുന്ന ബസ് ഇതേ റൂട്ടിലൂടെ 6.20 ന് തിരിച്ച് പാലായിലെത്തു൦

ഇടതുപക്ഷ ജനാധിപത്യ മുന്നണി കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗതാഗത മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വീസ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് കൂടി പുതിയ സര്‍വീസ് അനുവദിച്ച ഇടത് സര്ക്കാരിനെയും ഗതാഗത മന്ത്രിയെയും മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

×