Advertisment

പ്രളയദിനത്തിലെ പമ്പപോലെ പാലാ.. നഗരത്തില്‍ പ്രതിഷേധം കൂലംകുത്തിയൊഴുകി

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ പ്രളയദിനത്തിലെ പമ്പയായി; നഗരവീഥിയില്‍ പ്രതിഷേധം കൂലംകുത്തിയൊഴുകി. ശരണമന്ത്രങ്ങളാല്‍ വിശ്വാസ സാഗരം അലയടിച്ചുയര്‍ന്നു.

Advertisment

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള വിധിക്ക് പുനപരിശോധന ഹര്‍ജി നല്‍കണമെന്ന വിശ്വാസികളുടെ ആവശ്യത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ശരമന്ത്രജപയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.

publive-image

ചെത്തിമറ്റത്ത് യൂണിയന്‍ ആസ്ഥാനത്തു നിന്ന് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ നിലവിളക്ക് തെളിച്ച് ആരംഭിച്ച ശരണമന്ത്രജപയാത്രയില്‍ സ്ത്രീകളായിരുന്നു ഏറെക്കൂടുതല്‍.

ചെത്തിമറ്റത്തുനിന്നും കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേയ്ക്ക് നടത്തിയ ശരണമന്ത്രജപയാത്രയില്‍ മീനച്ചില്‍ താലൂക്ക് യൂണിയനിലെ 105 കരയോഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഒരു കിലോമീറ്ററോളം വിശ്വാസികളുടെ നിര നീണ്ടു.

ഭജനകളും അയ്യപ്പ ഗാനങ്ങളും ഭക്തിസാന്ദ്രമാക്കിയ ജപയാത്ര കാണാന്‍ പാലാ നഗരത്തിനിരുവശവും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.പാലാ ടൗണിൽ ശാന്തി ജപയാത്രയ്ക്ക് അകമ്പടിയായി കൃഷ്ണപ്പരുന്ത് പറന്നതും വിശ്വാസികൾക്ക് ഭക്തിലഹരിയായി.

https://www.facebook.com/honey.vg.9/videos/1391907170939793/

യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍, സെക്രട്ടറി ഉഴവൂര്‍ വി.കെ. രഘുനാഥന്‍ നായര്‍,കെ.ഒ. വിജയകുമാര്‍, വി. സോമനാഥന്‍ അക്ഷയ, അഡ്വ. എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍, സി.ആര്‍. പ്രദീപ്കുമാര്‍, ശശികുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, അഡ്വ. ഡി.ബാബുരാജ്, അജിത്ത് സി. നായര്‍, എസ്.ഡി. സുരേന്ദ്രന്‍നായര്‍, കെ.ആര്‍. വിശ്വനാഥന്‍ നായര്‍, മനോജ് നായര്‍, സുരേഷ് ബാബു, എ.കെ. സരസ്വതിയമ്മ, സുഷമ ഗോപാലകൃഷ്ണന്‍, ബിജി മനോജ്, സുദര്‍ശനകുമാര്‍, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ ശരണമന്ത്രജപയാത്രക്ക് നേതൃത്വം നല്‍കി.

യാത്ര കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധിയില്‍ സമാപിച്ച ശേഷം ചേര്‍ന്ന സമ്മേളനത്തില്‍ സി.പി. ചന്ദ്രന്‍ നായര്‍ സമാപന പ്രസംഗം നടത്തി. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ തുടര്‍ന്നും ശക്തമായ പ്രക്ഷോഭവുമായി എന്‍.എസ്.എസ്. രംഗത്ത് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈസ്പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍, സെക്രട്ടറി ഉഴവൂര്‍ രഘുനാഥന്‍ നായര്‍ തുടങ്ങിയവരും പ്രസംഗിച്ചു.

Advertisment