Advertisment

പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിക്കുന്നു

New Update

ആറുമാനൂർ:  മീനച്ചിലാറിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലു വർഷമായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അയർക്കുന്നം വികസന സമിതിക്കു വേണ്ടി സെക്രട്ടറി അഡ്വ.കെ. എസ് മുരളീകൃഷ്ണൻ അറിയിച്ചു.

Advertisment

publive-image

ഞായറാഴ്ച്ച രാവിലെ പത്തരക്ക് വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സംഗമം പി. സി ജോർജ്ജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതും വിവിധ സാമൂഹിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതുമാണ്.

publive-image

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയർക്കുന്നം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. തൂണുകൾ എല്ലാം സ്ഥാപിച്ച് പണിമുടങ്ങി കിടക്കുന്ന ഈ പാലം നാട്ടുകാർക്ക് സങ്കടകാഴ്ച്ചയാണ്.

publive-image

മെഡിക്കൽ കോളേജ്, അടക്കം നിരവധി ആശുപത്രികൾ,യൂണിവേഴ്‌സിറ്റി, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാദ്ധ്യമാവുമായിരുന്ന പാലത്തിന്റെ നിർമ്മാണം മുടങ്ങിയിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നേയില്ല. പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് അയർക്കുന്നം വികസന സമതിയുടെ തീരുമാനം.

Advertisment