Advertisment

2018 പ്രളയ പുനരധിവാസം: കോട്ടയം ജില്ലയിലെ 14 കുടുംബങ്ങൾക്ക് മേൽക്കൂര പണിത് പീപ്പിൾസ് ഫൗണ്ടേഷൻ

New Update

കോട്ടയം:  പ്രളയദുരന്തത്തിൽ സർവതും നഷ്ടമായവരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന പീപ്പിൾ വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Advertisment

പുനരധിവാസപ്രവർത്തനങ്ങളിൽ സർക്കാർ നിരവധി പരാതികൾ ഏറ്റുവാങ്ങുമ്പോഴാണ് പീപ്പിൾസ് ഫൗണ്ടേഷൻ സുതാര്യവും മാതൃകാപരവുമായി ഇത്തരം പ്രവർത്തനം ഏറ്റെടുത്തു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

തിരുവാർപ്പ് പഞ്ചായത്തിലെ ഇല്ലിക്കലിൽ പീപ്പ്ൾ ഫൗണ്ടേഷൻ സുമനസുകളുടെ സഹകരണത്തോടെ നിർമിച്ചുനൽകിയ 14 വീടുകളുടെ പാർപ്പിട സമുച്ചയമായ പീപ്പിൾസ് വില്ലേജ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

പ്രളയത്തിൽ നഷ്ടപരിഹാരം നൽകുന്ന പ്രവർത്തനങ്ങളിലെ പരാതി ഓഴിവാക്കുന്നതിന് നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കാൻ സർക്കാർ തയ്യാറാവേണ്ടതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്.

പുനരധിവാസപ്രവർത്തനങ്ങളുടെ വരവുചെലവ് കണക്ക് സർക്കാർ സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ് ലാമി സംസ്ഥാനസമിതിയംഗം പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി പദ്ധതി സമർപ്പണം നിർവഹിച്ചു. സൃഷ്ടിസേവയിലൂടെയാണ് സൃഷ്ടികർത്താവിനെ നാം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് ഇസ് ലാം ജനസേവനം വിശുദ്ധമായ ദൈവാരാധനയായി കാണുന്നത്. എല്ലാവരും ഇത്തരം സേവനകർമം നെഞ്ചിലേറ്റണമെന്നും അബ്ദുൽ റഹ്മാൻ പെരിങ്ങാടി അഭിപ്രായപ്പെട്ടു.

publive-image

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ കൂട്ടായ്മകൊണ്ട് പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ തെളിയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരുകൾ പരാജയപ്പെടുന്നിടത്ത് ജനങ്ങൾക്ക് വിജയിക്കാനാവുമെന്നതിന് മാതൃകയാണ് ഈ പദ്ധതിയെന്നും ഷഫീഖ് പറഞ്ഞു.

ജനോപകാരപ്രവർത്തനങ്ങളിൽ സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പീപ്പിൾ ഫൗണ്ടേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി സാദിഖ് ഉളിയിൽ അഭിപ്രായപ്പെട്ടു.

സർക്കാരും എൻ.ജി.ഒ കളും ഒന്നിച്ചുചേർന്നാൽ നാടിനെ പുനസൃഷ്ടിക്കാൻ കഴിയുമെന്നും അതിന് സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി വേണമെന്നും സാദിഖ് പറഞ്ഞു.

14 ജീവിതങ്ങളാണ് ഇവിടെ പച്ചപിടിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഓരോ വീടും ഭാവി വാഗ്ദാനങ്ങളാകുന്ന കുട്ടികളുടെ പഠന ഇടം കൂടിയാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കെ. സുരേഷ് കുറുപ് എം.എൽ.എയും പറഞ്ഞു.

publive-image

താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം, കുമ്മനം മുസ് ലിം ജമാഅത് ഇമാം റിയാസുൽ ഹാദി പനവൂർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസി നൈനാൻ, വൈസ് പ്രസിഡൻറ് പി.എ. അബ് ദുൽ കരീം, വാർഡംഗം റൂബി ചാക്കോ,

കോട്ടയം കാർഷിക വികസനബാങ്ക് അഡ്വ. ജി. ഗോപകുമാർ, കോട്ടയം താലൂക്ക് മഹല്ല് കോർഡിനേഷൻ പ്രസിഡൻറ് മുഹമ്മദ് സാജൻ, ശാന്തിതീരം ചെയർമാൻ പി.കെ. മുഹമ്മദ്, അൽ ഫജർ ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ അഡ്വ. പി.എ. റബീസ്, അനുഗ്രഹ ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഷീദ്,

താഴത്തങ്ങാടി മുസ്ലിം കൾച്ചറൽ ഫോറം ചെയർമാൻ പ്രഫ. ഷവാസ് ഷരീഫ്, സെൻറർ ഫോർ ഖുർ ആനിക് സ് റ്റഡീസ് പ്രസിഡൻറ് ഡോ. കോയാക്കുട്ടി, ജമാ അത്തെ ഇസ് ലാമി വനിതാ വിഭാഗം ജില്ല പ്രസിഡൻറ് നജ്മി കരീം,

സോളിഡാരിറ്റി ജില്ല പ്രസിഡൻറ് മുഹമ്മദ് അസ് ലം, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഹമ്മദ് അസ് ലം, ജി.ഐ.ഒ ജില്ല പ്രസിഡൻറ് സുറുമി ഷിഹാബ്, പീപ്പിൾ ഫൗണ്ടേഷൻ ജില്ല കോർഡിനേറ്റർ പി.എ. നൗഷാദ് എന്നിവർ സംസാരിച്ചു.

ജമാ അത്തെ ഇസ് ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുൽ സമദ് സ്വാഗതവും ജനറൽ കൺവീനർ കെ. അഫ്സൽ നന്ദിയും പറഞ്ഞു.

Advertisment