Advertisment

പെരുവയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

New Update

പെരുവ:  വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. എം. വി. ഐ. പിയുടെ മരങ്ങോലി പെരുവ ഉപകനാല്‍ തുറന്നു വിടാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍.

Advertisment

മുളക്കുളം പഞ്ചായത്തിലെ ശാന്തിപുരം മുതല്‍ വടുകുന്നപ്പുഴ വരെയുള്ള ഭാഗങ്ങളിലെ കുന്നപ്പിള്ളി, ചെത്തുകുന്ന്‌, പെരുവ, പൂക്കാട്‌, വടുകുന്നപ്പുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കുടിവെള്ള ക്ഷാമം അതി രൂക്ഷമായിരിക്കുന്നത്‌.

കനാല്‍ തുറന്നുവിട്ടാല്‍ ഈ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളംനിറഞ്ഞ്‌ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയും. കുടാതെ കുന്നപ്പിള്ളി പാടത്തെ പച്ചക്കറി കൃഷിക്കും വെള്ളമില്ലാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്‌.

എന്നാല്‍ കനാലിന്റെ അവസാന ഭാഗം വരെ വെള്ളം എത്തി പാടത്തേക്കു വീണാല്‍ കൊയ്‌ത്തിന്‌ പാകമായ ഏക്കറു കണക്കിന്‌ നെല്‍ക്കൃഷി നശിക്കാനും സാധ്യതയുണ്ട്‌.

ഇതിനു പരിഹാരമായി മരങ്ങോലിയിലെ ഷട്ടര്‍ തുറന്നുവിടുന്ന വെള്ളം അവസാനഭാഗത്ത്‌ എത്തുന്നതിന്‌ ഒരു കിലോമീറ്റര്‍ മുന്‍പ്‌ ഷട്ടര്‍ അടച്ചാല്‍ മതി. പിന്നീട്‌ കനാലിലൂടെ ഒഴുകി എത്തുന്ന വെള്ളം വടുകുന്നപ്പുഴ വരെയെത്തുകയും പാടത്ത്‌ ചാടതെയിരിക്കുകയും ചെയ്യും.

കഴിഞ്ഞ ഒരു മാസത്തോളമായി മരങ്ങോലി പെരുവ ഉപകനാല്‍ തുറന്നു വിട്ടിട്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം കനാല്‍ തുറന്നുവിട്ട്‌ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Advertisment