Advertisment

പൂഞ്ഞാര്‍ പഞ്ചായത്തിലെ സിപിഎമ്മിനുള്ള പിന്തുണ പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പിന്‍വലിച്ചു. വൈസ് പ്രസിഡന്റ് രാജി വെച്ചു. പഞ്ചായത്തില്‍ ഭരണസ്തംഭനം

New Update

പൂഞ്ഞാർ:  മൂന്ന് വർഷം പിന്നിട്ട സി പി എം ബാന്ധവം അവസാനിപ്പിച്ച് ജനപക്ഷാംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജി വെച്ചു. സി പി എം നേതാവു കൂടിയായ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റത്തിനുള്ള പിന്തുണ ജനപക്ഷം പിൻവലിച്ചു.

Advertisment

publive-image

മുൻധാരണ പാലിക്കാൻ ഇടതുപക്ഷം തയാറാകാത്തതാണ് നടപടിക്ക് പിന്നിലെന്നാണ് ജനപക്ഷത്തിന്റെ വിശദീകരണം. ആദ്യ 3 വർഷം സിപിഎമ്മിനും ശേഷം ജനപക്ഷത്തിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ എന്ന് ജനപക്ഷം പറയുന്നു. എന്നാൽ കാലവധിയ്ക്ക് ശേഷം രമേശ് ബി വെട്ടിമറ്റം രാജിവെയ്ക്കാത്തത് മൂലമാണ് വൈസ് പ്രസിഡന്റ് രാജിവെച്ചത്

രാജിയെ തുടർന്ന് നിലവിൽ ഭൂരിപക്ഷമല്ലാത്ത പ്രസിഡന്റാണ് ഭരണം നടത്തുന്നത്. കോൺഗ്രസ് 3, ജനപക്ഷം 3, എൽ ഡി എഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില.

Advertisment