Advertisment

തിടനാട് ബാങ്കില്‍ സ്ഥാപക അംഗങ്ങളെ ആദരിക്കുന്നു. വാര്‍ഷിക പൊതുയോഗം ഞായറാഴ്ച

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പൂഞ്ഞാര്‍:  തിടനാട് സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 29 ഞായറാഴ്ച 2.00 മണിക്ക് ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍.

Advertisment

publive-image

ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വിളയാനി അധ്യക്ഷത വഹിക്കും. സ്ഥാപക അംഗങ്ങളായ വര്‍ക്കി ടി സി തെള്ളിയില്‍, തോമസ്‌ കെ ടി കൂട്ടിയാനിയില്‍, ദേവസ്യാ വര്‍ക്കി തെക്കുംചേരിക്കുന്നേല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.  പി സി ജോര്‍ജ്ജ് എം എല്‍ എ മുഖ്യാതിഥിയായിരിക്കും. വൈസ് പ്രസിഡന്റ് കെ കെ സുകുമാരന്‍ കരോട്ടുകൊടൂര്‍ സ്വാഗതം ആശംസിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11142391 രൂപ ബാങ്ക് ലാഭം നേടിയിരുന്നു.

Advertisment