Advertisment

പൗരത്വ ബില്ലിനെതിരെയുള്ള കേരളത്തിൻ്റെ പ്രതിഷേധം അതിര് കടക്കുന്നത് ആശങ്കയോട് മാത്രമെ കാണാൻ കഴിയുള്ളുവെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള

New Update

കോട്ടയം: പൗരത്വ ബില്ലിനെതിരെയുള്ള കേരളത്തിൻ്റെ പ്രതിഷേധം അതിര് കടക്കുന്നത് ആശങ്കയോട് മാത്രമെ കാണാൻ കഴിയുള്ളുവെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള.

Advertisment

ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തിൽ ഉദ്ഘാാടനം ചെയ്യുകയായിരുന്നു മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള.

publive-image

ജനകീയ സമിതി വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ആമുഖ പ്രസംഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ജനകീയ സമിതി 2020-2025 കർമ്മപദ്ധതികൾ അവതരിപ്പിച്ചു.

മാധ്യമ അവാർഡുകൾ മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫ് എസ്.ഡി. വേണുകുമാർ, മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത്ത് നായരും, പ്രവാസി പുരസ്കാരം ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും രാഷ്ട്ര സേവാ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു വേണ്ടി ഡോ.മോഹൻ ഏറ്റുവാങ്ങി.

രജത ജൂബിലി കമ്മിറ്റി ചെയർമാൻ വി.പി. ജയചന്ദ്രൻ, ഡയറക്ടർ ഡോ.അശോക് അലക്സ് ഫിലിപ്പ്, ട്രഷറാർ അഴീക്കോട് ഹുസൈൻ ,അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര, ജനറൽ കൺവീനർ വർഗ്ഗീസ് ചെമ്പോല, കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

Advertisment