Advertisment

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി തുടങ്ങനാട്‌ സോണിന്റെ വാര്‍ഷികാഘോഷം 30-ന്‌

author-image
സാബു മാത്യു
Updated On
New Update

തുടങ്ങനാട്‌:  പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി തുടങ്ങനാട്‌ സോണിന്റെ വാര്‍ഷികവും വനിതാ ദിനാഘോഷവും 30-ന്‌ മുട്ടം മര്‍ത്ത മറിയം പാരീഷ്‌ ഹാളില്‍ നടക്കും. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ ചേരുന്ന സമ്മേളനം മുട്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടിയമ്മ മൈക്കിള്‍ ഉദ്‌ഘാടനം ചെയ്യും.

സോണ്‍ ഡറക്‌ടര്‍ ഫാ. തോമസ്‌ പുല്ലാട്ട്‌ അദ്ധ്യക്ഷത വഹിക്കും. പി.എസ്‌.ഡബ്ല്യു.എസ്‌ രൂപതാ ഡയറക്‌ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, അഡ്വ. സിസ്റ്റര്‍ ജോസിയ ജോണ്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ സുമോള്‍ ജോയിസണ്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജോയി വട്ടക്കുന്നേല്‍, ഫാ. ഫ്രാന്‍സിസ്‌ മാട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment