Advertisment

ഹൈസ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം ഫെബ്രുവരി 11 ന്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പള്ളിക്കത്തോട്:  പാമ്പാടി ബി ഡി സി ചെയർമാനും , പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റും കേരളാ കോൺഗ്രസ് എം നേതാവുമായിരുന്ന വി റ്റി തോമസ് പുല്ലാട്ട് വലിയവീട്ടിലിന്റെ സ്മരണാർദ്ധം രൂപീകൃതമായ വി റ്റി തോമസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥിനീ വിദ്യാർഥികൾക്കായി അഖില കേരള ക്വിസ്സ് മത്സരം നടത്തുന്നു.  (സ്വാതന്ത്ര്യസമരം 40%, കേരള നവോത് ഥാനം 30%, ആനുകാലികം 30%).

Advertisment

publive-image

ഫെബ്രുവരി 11 തിങ്കൾ ഉച്ചകഴിഞ് രണ്ടിന് കോട്ടയം ആനിക്കാട് സെന്റ്‌ തോമസ് ഹൈസ്കൂളിലാണ് മത്സരം .രണ്ടു കുട്ടികൾ വീതമുള്ള ടീം ആയാണ് പങ്കെടുക്കേണ്ടത് .ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുമെന്ന് ഫൌണ്ടേഷൻ ചെയർമാൻ രാജു കുന്നക്കാട്ട് ,സെക്രട്ടറി താര തോമസ് എന്നിവർ അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഫൌണ്ടേഷൻ മൽസരം നടത്തി വരുന്നു. രെജിസ്ട്രേഷൻ ഫീസില്ല.

വിവരങ്ങൾക്ക്‌: പി ജെ തോമസ് (ഹെഡ് മാസ്റ്റർ) 9446120355

താര തോമസ് : 9446757881

സോളി ടീച്ചർ : 9947465382

Advertisment