Advertisment

യുവജനങ്ങള്‍ സമാധാനത്തിന്റെയും കാലഘട്ടത്തിന്റെയും വക്താക്കളാകണം: വെരി. റവ. ഡോ. തോമസ് പാടിയത്ത്

New Update

കോട്ടയം: ആസൂത്രിത കലാപങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാനകാലത്തു യുവജനങ്ങള്‍ സമാധാനത്തിന്റെയും കാലഘട്ടത്തിന്റെയും വക്താക്കളാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഡോ. തോമസ് പാടിയത്ത്.

Advertisment

ചങ്ങനാശ്ശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ 2020 വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രകാശനവും പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഡല്‍ഹിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ നടന്ന സംഘടിത ആക്രമണങ്ങള്‍ ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു.

''യുവത്വം, പ്രേഷിതത്വം, രക്തസാക്ഷിത്വം'' എന്ന പഠന വിഷയങ്ങളില്‍ ഊന്നിയ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതി ചടങ്ങില്‍ പ്രകാശനം ചെയ്തു.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, ജെയ്‌സന്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്ജ്, ലിജേഷ് മാര്‍ട്ടിന്‍, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, അബിനി പോള്‍, ഡെനിയ സിസി ജയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, ഷിജോ മാത്യു, ഫാ. ജേക്കബ് ചക്കാത്തറ എന്നിവര്‍ പ്രസംഗിച്ചു.

Advertisment