Advertisment

സഹോദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ലേബര്‍ ഇന്‍ഡ്യയില്‍ തുടക്കം

New Update

മരങ്ങാട്ടുപിള്ളി:  18 -ാം മത് കോട്ടയം സഹോദയ സി. ബി. എസ്. ഇ. ഇന്റര്‍സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്‌കൂളില്‍ തുടക്കമായി.

Advertisment

സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ. മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

publive-image

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു മുഖ്യപ്രഭാഷണവും, ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, സഹോദയ ജനറല്‍ സെക്രട്ടറി ഫാ: ഷിജു പറത്താനം, ലേബര്‍ ഇന്‍ഡ്യാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, അഡ്വ. അബ്ദുല്ല ഖാന്‍, ഡോ. വിപിന്‍ എസ് തുടങ്ങിവര്‍ ആശംസകളും അര്‍പ്പിച്ചു.

നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും, മരങ്ങാട്ടുപിള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് രാജേഷ് സമ്മാനദാനം നിര്‍വ്വഹിക്കും.

സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്, വൈസ് പ്രസിഡന്റ് ആര്‍. സി കവിത തുടങ്ങിവര്‍ പങ്കെടുക്കും. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുമായി 48 സ്‌കൂളുകളാണ് മത്സരത്തിനുള്ളത്.

Advertisment