Advertisment

സഹോദയ ഫുട്‌ബോള്‍ കിരീടം ലേബര്‍ ഇന്‍ഡ്യ സ്‌കൂളിനും, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  കോട്ടയം സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 19 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ ആതിഥേയരായ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 16 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ മണര്‍കാട് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായി.

Advertisment

publive-image

<മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ നടന്ന കോട്ടയം സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 19 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ ആതിഥേയരായ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍>

19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലേബര്‍ ഇന്‍ഡ്യ തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം പെരുവ ബാപ്പുജി സെന്‍ട്രല്‍ സ്‌കൂളിനാണ്, കോട്ടയം സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിനെ പരാജയപ്പെടുത്തി (1-0).

16 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ പുലിയന്നൂര്‍ ഗായത്രി സ്‌കൂളിനെ തോല്പിച്ചാണ് മണര്‍കാട് സെന്റ് മേരീസ് സ്‌കൂള്‍ ചാമ്പ്യന്മാരായത് (1-0), മൂന്നാം സ്ഥാനം മാലം മൗണ്ട് മേരി പബ്ലിക് സ്‌കൂളിനാണ്. ഐകൊമ്പ് അംബിക വിദ്യാഭവനെ (2-0) യാണ് അവര്‍ പരാജയപ്പെടുത്തിയത്.

വ്യകതിഗത ചാമ്പ്യന്‍മാര്‍

19 വയസ്സില്‍ താഴെയുള്ള വിഭാഗം

മികച്ച ഗോള്‍കീപ്പര്‍ - അക്ഷയ് സാജന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച ഫോര്‍വേഡ് - എം. യാസീന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച കളിക്കാരന്‍ - ആരോണ്‍ ആന്റണി - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച പ്രതിരോധം - അനുകൂല്‍ കൃഷ്ണന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

publive-image

<മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ നടന്ന കോട്ടയം സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 16 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ മണര്‍കാട് സെയിന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍>

16 വയസ്സില്‍ താഴെയുള്ള വിഭാഗം

മികച്ച ഗോള്‍കീപ്പര്‍ - അനില്‍ കെ. മത്തായി - സെയിന്റെ മേരീസ് സ്‌കൂള്‍, മണര്‍കാട്

മികച്ച മധ്യനിര - ഷോബല്‍ വര്‍ക്കി - സെന്റ് മേരീസ് സ്‌കൂള്‍, മണര്‍കാട്

സമാപന സമ്മേളനത്തില്‍ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗം ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര സമ്മാനം വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.

19 വയസ്സില്‍ താഴെയുള്ള വിഭാഗം

മികച്ച ഗോള്‍കീപ്പര്‍ - അക്ഷയ് സാജന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച ഫോര്‍വേഡ് - എം. യാസീന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച കളിക്കാരന്‍ - ആരോണ്‍ ആന്റണി - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

മികച്ച പ്രതിരോധം - അനുകൂല്‍ കൃഷ്ണന്‍ - ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

16 വയസ്സില്‍ താഴെയുള്ള വിഭാഗം

മികച്ച ഗോള്‍കീപ്പര്‍ - അനില്‍ കെ. മത്തായി - സെയിന്റെ മേരീസ് സ്‌കൂള്‍, മണര്‍കാട്

മികച്ച മധ്യനിര - ഷോബല്‍ വര്‍ക്കി - സെയിന്റെ മേരീസ് സ്‌കൂള്‍, മണര്‍കാട്

Advertisment