Advertisment

സഹോദയ കായിക മേള ലേബര്‍ ഇന്ത്യ സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  തുടര്‍ച്ചയായി ആറാം തവണയും സഹോദയ കായികമേളയില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍. സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 22 സ്വര്‍ണ്ണവും, 4 വെള്ളിയും, 4 വെങ്കലവും കരസ്ഥമാക്കി 197.5 പോയിന്റ് നേടിയാണ് ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. കടുത്തുരുത്തി സെയിന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ 153 പോയിന്റ്മായി സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ റണ്ണേഴ്‌സ് അപ്പായി.

Advertisment

publive-image

സെക്കണ്ടറി വിഭാഗത്തില്‍ സെയിന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആയാംകുടി 82 പോയിന്റുമായി ഒന്നാം സ്ഥാനത്തും, പാലാക്കാട് നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ 23 പോയിന്റ് നേടി രണ്ടാം സ്ഥാനംത്തും എത്തി.

publive-image

മേളയിലെ മികച്ച കായിക താരങ്ങള്‍

ആണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - ഓസ്റ്റിന്‍ ജോസഫ് പോള്‍, ഏബന്‍ ഏസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പട്ടിത്താനം

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ബ്ലെസ്സണ്‍ നായക്, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ക്രിറ്റോണ്‍ ജോര്‍ജ്, മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍, കട്ടച്ചിറ

പെണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - അലീന ഷിബു, ചാവറ പബ്ലിക് സ്‌കൂള്‍, പാലാ

പെണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ഹരിപ്രിയ എന്‍. എസ്., നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍, പാലാക്കാട്

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ശീതള്‍ വര്‍ഗീസ്, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

കാറ്റഗറി അടിസ്ഥാനത്തില്‍ ഉള്ള ചാമ്പ്യന്‍മാര്‍

ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

പെണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - സെയിന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍, കടുത്തുരുത്തി

ആണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - ഏബന്‍ ഏസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പട്ടിത്താനം

പെണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - ചിന്മയ വിദ്യാലയ, ഇല്ലിക്കല്‍, കോട്ടയം

സമാപന സമ്മേളനത്തില്‍ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു മുഖ്യപ്രഭാഷണം നടത്തി, മരങ്ങാട്ടുപിള്ളി എസ്.ഐ. രാജേഷ് എസ് സമ്മാനദാനം നിര്‍വ്വഹിച്ചു, വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, ഡയറക്ടര്‍ ലാലി കെ. ജോര്‍ജ് തുടങ്ങിവര്‍ സംസാരിച്ചു.

കോട്ടയം സഹോദയ കായികമേള രണ്ടാം ദിനം - ഒന്നാം സ്ഥാനക്കാര്‍

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 5000 മീറ്റര്‍ ഓട്ടം - വിഷ്ണു ആര്‍, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ജാവലിന്‍ ത്രോ - ആദിത്യ ഗോപിനാഥ്, ചിന്മയ വിദ്യാലയ, കോട്ടയം

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 4 x 100 മീറ്റര്‍ റിലേ - സെയിന്റ് കുര്യാക്കോസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, കടുത്തുരുത്തി.

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 800 മീറ്റര്‍ - അല്‍ ആമീന്‍ ടി.എസ്., ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ട്രിപ്പിള്‍ ജമ്പ് - അരവിന്ദ് എസ്. കുമാര്‍, ശ്രെയസ് പബ്ലിക് സ്‌കൂള്‍, പൊന്‍കുന്നം.

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 200 മീറ്റര്‍ - അമല്‍ വര്‍ക്കി, ലിസിയക്‌സ് ഇംഗ്ലീഷ് സ്‌കൂള്‍, വൈക്കം

ആണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ഷോട്ട്പുട്ട് - കിരണ്‍ സിറിയക് - സാന്‍ജോസ് പബ്ലിക് സ്‌കൂള്‍, ചൂണ്ടച്ചേരി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 3000 മീറ്റര്‍ - അലീനമോള്‍ ജിമ്മി, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 800 മീറ്റര്‍ - സ്റ്റെല്ല മൈക്കിള്‍, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - 200 മീറ്റര്‍ - സ്‌നേഹ മേരി സാജു, സെയിന്റ് കുര്യാക്കോസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, കടുത്തുരുത്തി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ട്രിപ്പിള്‍ ജമ്പ് - മരിയ ബിജി, മൗണ്ട് മേരി പബ്ലിക് സ്‌കൂള്‍, മാലം

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ഹൈജമ്പ് - അലീന ജോണ്‍സന്‍, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ -ഡിസ്‌കസ് ത്രോ - മീത മാമന്‍, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

പെണ്‍കുട്ടികള്‍ - 19 വയസ്സില്‍ താഴെ - ജാവലിന്‍ ത്രോ - അലീനമോള്‍ ജിമ്മി, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ട്രിപ്പിള്‍ ജമ്പ് - ആദിത് കൃഷ്ണന്‍ എസ്, ശ്രീ സരസ്വതി മന്ദിര്‍, കരിക്കോട്, പെരുവ

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - 800 മീറ്റര്‍ - ജോര്‍വിന്‍ ബിനു, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, പാലാ.

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - 200 മീറ്റര്‍ - അഭിഷേക് ജ്യോതി, ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂള്‍, കോട്ടയം

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ഷോട്ട്പുട്ട് & ഡിസ്‌ക്‌സ് ത്രോ - അക്ഷയ് കെ. എ., ചിന്മയ വിദ്യാലയ, ഇല്ലിക്കല്‍, കോട്ടയം

പെണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - 800 മീറ്റര്‍ - എലിസബത്ത് തോമസ്, സെയിന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആയാംകുടി.

പെണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ജാവലിന്‍ ത്രോ - സാന്ദ്രമോള്‍ സിബി-മേരിമാതാ പബ്ലിക് സ്‌കൂള്‍, കടപ്ലാമറ്റം.

പെണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - 200 മീറ്റര്‍ - ഹരിപ്രിയ എസ്- നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍, പ്ലാക്കാട്

ആണ്‍കുട്ടികള്‍ - 16 വയസ്സില്‍ താഴെ - ലോങ്ങ്ജമ്പ് - ബ്ലെസ്സണ്‍ നായക്, (മീറ്റ് റെക്കോര്‍ഡ് 5.47 മീറ്റര്‍) ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി

ആണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - 800 മീറ്റര്‍ - ഓസ്റ്റിന്‍ ജോസഫ് പോള്‍, ഏബന്‍ ഏസര്‍ ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, പട്ടിത്താനം

ആണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - 200 മീറ്റര്‍ - ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസ്, ഏബന്‍ ഏസര്‍ ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, പട്ടിത്താനം

പെണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - 800 മീറ്റര്‍ - വൃന്ദലക്ഷ്മി, ചിന്മയ വിദ്യാലയ, ഇല്ലിക്കല്‍, കോട്ടയം.

പെണ്‍കുട്ടികള്‍ - 14 വയസ്സില്‍ താഴെ - 200 മീറ്റര്‍ - അഞ്ജന ജയപ്രകാശ്, സെയിന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്‍.

Advertisment