Advertisment

സർഗ്ഗവേദി ഹരിത സ്ത്രീ പുരസ്കാരം സമ്മാനിച്ചു

New Update

പൊൻകുന്നം: കേരള കോൺഗ്രസ് (എം) ന്റെ സംസ്കാരിക സംഘടനയായ സർഗ്ഗവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതസത്രീ പുരസ്കാരം യുവ സംരംഭക ബിസ്മി ബിനുവിനു സമ്മാനിച്ചു.

Advertisment

publive-image

കേരളത്തിലെ എല്ലാ ജില്ലകളിലും പെട്ട നിരവധി യുവ സംരംഭകർക്ക് പ്രചോദനവും മാർഗ്ഗദർശിയും ആയ ബിസ്മി ബിനുവിനു ഡോ. എൻ ജയരാജ് എം എൽ എ പുരസ്കാരം സമ്മാനിച്ചു.

സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കത്തോട് ജയകുമാർ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി, മനോജ് മറ്റമുണ്ടയിൽ, ലാജി തോമസ്, ശ്രീകാന്ത് എസ് ബാബു, ഫിനോ പുതുപ്പറമ്പിൽ, അബ്ദുൾ റഹ്മാൻ, റിച്ചു സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment