Advertisment

കോട്ടയത്ത് കേരള സംസ്ഥാന പൗരാവകാശ സമിതി മനുഷ്യാവകാശ ദിനാചരണവും പൊതു സമ്മേളനവും 10 ന് 

New Update

കോട്ടയം:  അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ചൊവ്വാഴ്ച ഉച്ചക്ക് 2. 30ന് കേരള സംസ്ഥാന പൗരാവകാശ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ വച്ചു മനുഷ്യാവകാശ സമ്മേളനവും സെമിനാറും നടക്കും.

Advertisment

ഉച്ചതിരിഞ്ഞു 2. 30നു നടക്കുന്ന മനുഷ്യാവകാശ സെമിനാറിൽ ഇന്ത്യൻ ജനാധിപത്യവും മനുഷ്യാവകാശവും "എന്ന വിഷയത്തിൽ മുൻ സുപ്രണ്ട് ഓഫ് പോലീസ് കെ.കെ . വാസുദേവ മേനോൻ ക്ലാസ് എടുക്കും.

publive-image

തുടർന്നു 4. മണിക്ക് നടക്കുന്ന മനുഷ്യാവകാശ സമ്മേളനം ബഹു :മുൻ സുപ്രിം കോടതി ജഡ്ജി പദ്മഭൂഷൺ ജസ്റ്റിസ് കെ. ടി. തോമസ് ഉത്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ബഹു :പി. കെ. സുധീർ ബാബു മുഖ്യതിഥിയായിരിക്കു൦.

പൗരാവകാശ സമിതി സംസ്ഥാന പ്രസിഡണ്ട് കെ. ജി. വിജയകുമാരൻ നായർ അധ്യക്ഷത വഹിക്കും. ഹക്കിം മുഹമ്മദ് രാജയും, കുരുവിള മാത്യൂസും മുഖ് പ്രഭാഷണം നടത്തും.

സ്വാഗത സംഘം ചെയർമാൻ ജസ്റ്റിൻ ബ്രൂസ്‌ സ്വാഗതവും സ്വാഗതസംഘം ജനറൽ കൻവീനർ രാജി ചന്ദ്രൻ കൃതജ്ഞതയും അറിയിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, മനുഷ്യാവകാശ സന്നദ്ധ പ്രവർത്തകർ പങ്കെടുക്കും.

Advertisment