ഷട്ടില്‍ ടൂര്‍ണമെന്റില്‍ നാല്‍പ്പതോളം ടീമുകള്‍ പങ്കെടുക്കുന്നു

ബെയ് ലോണ്‍ എബ്രഹാം
Saturday, January 13, 2018

കുറവിലങ്ങാട്‌:  ബാഡ്‌മിന്റണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന ഷട്ടില്‍ ടൂര്‍ണമെന്റിന്‌ കുറവിലങ്ങാട്ട്‌ തുടക്കമായി. നാല്‍പത്‌ ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരം പഞ്ഞാക്കീല്‍ ഫെ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തിലാണ്‌ നടക്കുന്നത്‌.

സമ്മേളനം കുറവിലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ ബെര്‍ട്ട്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം കടുത്തുരുത്തി സി.ഐ എസ്‌.എച്ച്‌.ഒ. കെ.പി തോംസണും ജേഴ്‌സി പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ടോണി പെട്ടയ്‌ക്കാട്ടും നിര്‍വഹിച്ചു.

മര്‍ത്ത മറിയം ഫൊറോനാ പളളി സഹവികാരി ഫാ. മാത്യു പിണക്കാട്ട്‌, വാര്‍ഡ്‌ മെമ്പര്‍ പി.എന്‍ മോഹനന്‍, രക്ഷാധികാരി ജോയി പഞ്ഞാക്കിയില്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആളോത്ത്‌, ക്ലബ്‌ സെക്രട്ടറി തോമസ്‌ സെബാസ്‌റ്റിയന്‍ പൊന്നമ്പേല്‍, ജോയിന്റ്‌ സെക്രട്ടറി ഇ.ബി. സനീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

14-ന്‌ നടക്കുന്ന സമാപന സമ്മേളനം കുറവിലങ്ങാട്‌ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ.കെ ശശികുമാര്‍ ഉദ്‌ഘാടനം ചെയ്യും. ഉപദേശക സമിതി ചെയര്‍മാന്‍ സിറിയക്ക്‌ പാറ്റാനി അധ്യക്ഷത വഹിക്കും. വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സിബി മാണി സമ്മാനദാനം നിര്‍വഹിക്കും.

×